Film News

ആന്റോ ജോസഫ്‌ പ്രസിഡന്റ്‌, സെക്രട്ടറി ബി.രാകേഷ്‌; ലിസ്റ്റിന്‍ സ്റ്റീഫന്‍ ട്രഷറര്‍; പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ഭരണസമിതി

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റായി നിര്‍മ്മാതാവ്‌ ആന്റോ ജോസഫിനെ തെരഞ്ഞെടുത്തു. ബി രാകേഷ്‌ സെക്രട്ടറിയായും ലിസ്റ്റിന്‍ സ്റ്റീഫന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി അബാദ്‌ പ്ലാസയില്‍ ജൂലൈ 19നായിരുന്നു തിരഞ്ഞെടുപ്പ്‌.

ജി.സുരേഷ്‌ കുമാറും സിയാദ്‌ കോക്കറുമാണ്‌ വൈസ്‌ പ്രസിഡന്റുമാര്‍. സന്ദീപ്‌ സേനനും എന്‍.പി സുബൈറുമാണ്‌ ജോയിന്റ്‌ സെക്രട്ടറിമാര്‍. ഔസേപ്പച്ചന്‍ വാളക്കുഴി, ആല്‍വിന്‍ ആന്റണി, എ.എം ഹംസ, എന്‍ കൃഷ്‌ണകുമാര്‍ (കിരീടം ഉണ്ണി), വിബികെ മേനോന്‍, മുകേഷ്‌ ആര്‍ മേത്ത, തോമസ്‌ മാത്യു, അനിൽ തോമസ്, വിശാഖ്‌ സുബ്രഹ്മണ്യം, ഷെര്‍ഗ സന്ദീപ്‌, ആഷിഷ്‌ ഉസ്‌മാന്‍, എബ്രഹാം മാത്യു, ആനന്ദ്‌ കുമാര്‍ എന്നിവരാണ്‌ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ ഔദ്യോഗിക പാനലില്‍ മത്സരിച്ച സോഫിയ പോളിനെ പരാജയപ്പെടുത്തിയാണ്‌ എബ്രഹാം മാത്യു എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയിലെത്തിയത്‌.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT