Film News

‘മഹാനടി’ ഇനി ‘മിസ് ഇന്ത്യ’; കീര്‍ത്തി സുരേഷ് ചിത്രം ടീസര്‍

THE CUE

മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടിയ കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ തെലുങ്ക് ചിത്രമാണ് മിസ് ഇന്ത്യ. നരേന്ദ്രനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തു.

ജഗപതി ബാബു, നവീന്‍ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്‌റ, സുമന്ത്, പൂജിത പൊന്നാട തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’മാണ് കീര്‍ത്തിയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രം. അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘മൈദാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ഈ വര്‍ഷം കീര്‍ത്തി അരങ്ങേറ്റം കുറിക്കും.

തെലുങ്ക് അഭിനേത്രി സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ മഹാനടി എന്ന ചിത്രത്തിനായിരുന്നു കീര്‍ത്തിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT