Film News

മിസ് ഇന്ത്യയും നെറ്റ്ഫ്‌ളിക്‌സ് റിലീസിന്, മഹാനടിക്ക് ശേഷം കീര്‍ത്തി

കീര്‍ത്തി സുരേഷിന് തെലുങ്കിലും ദേശീയ തലത്തിലും പ്രശസ്തി നേടിക്കൊടുത്ത ചിത്രമാണ് മഹാനടി. മഹാനടിക്ക് പിന്നാലെ കീര്‍ത്തി സുരേഷ് ടൈറ്റില്‍ റോളിലെത്തുന്നുവെന്ന പ്രത്യേകതയുമായാണ് മിസ് ഇന്ത്യ എന്ന സിനിമ പ്രഖ്യാപിക്കപ്പട്ടിരുന്നത്. രാജ്യത്തിന് പുറത്ത് സ്വീകാര്യത നേടിയ യുവസംരംഭക സംയുക്തയായി കീര്‍ത്തി സുരേഷ് എത്തുന്ന മിസ് ഇന്ത്യ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 4ന് ചിത്രം പ്രിമിയര്‍ ചെയ്യും.

ഇന്ത്യന്‍ ചായക്ക് വിദേശത്ത് സ്വീകാര്യത നേടിക്കൊടുത്ത സംയുക്ത നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളാണ് മിസ് ഇന്ത്യയുടെ പ്രമേയം. ജഗപതി ബാബുവാണ് വില്ലന്‍ റോളില്‍. നരേന്ദ്രനാഥാണ് സംവിധാനം. എസ് തമന്‍ സംഗീത സംവിധാനം. കീര്‍ത്തി നായികയായ പെന്‍ഗ്വിന്‍ ആമസോണ്‍ പ്രൈം റിലീസ് ചെയ്തിരുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് കീര്‍ത്തിയുടെ പുതിയ ചിത്രം.

നരേഷ് നവിന്‍ ചന്ദ്ര, നദിയ മൊയ്തു, കമല്‍ കാമരാജു എന്നിവരും മിസ് ഇന്ത്യയില്‍ കഥാപാത്രങ്ങളാണ്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT