Film News

സുരേഷ്‌ഗോപിയുടെ 'കാവൽ'; ട്രെയിലർ യൂട്യൂബിൽ ട്രെന്റിങ് നമ്പർ വൺ

ഏറെ കാലത്തിന് ശേഷം സുരേഷ്‌ഗോപി മാസ് റോളിൽ എത്തുന്ന കാവൽ സിനിമയുടെ ട്രെയിലർ യൂട്യൂബിലെ ട്രെന്റിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടംനേടി. സുരേഷ് ഗോപിയുടെ അതിഗംഭീര ഫൈറ്റ് സീനുകൾക്ക് പുറമെ ഇമോഷണൽ രംഗങ്ങളും ട്രെയിലർ ഉണ്ട്. സുരേഷ്‌ഗോപിയും രൺജി പണിക്കരും അവതരിപ്പിക്കുന്ന തമ്പാന്റെയും ആന്റണിയുടെയും സൗഹൃദത്തിന്റെയും വേർപിരിയലിന്റെയും കഥയാണ് കാവലിന്റെ പ്രമേയം ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്. മമ്മൂട്ടി നായകനായ 'കസ​ബ'യ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ.

നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് രണ്‍ജി പണിക്കര്‍ ആണ് ടെയ്ല്‍ എന്‍ഡ് എഴുതിയിരിക്കുന്നത്. സിനിമയ്ക്ക് 7 കോടിയോളം രൂപ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകാരെ വിചാരിച്ചാണ് കൊടുക്കാതിരുന്നതെന്ന് നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കിയാണ് കാവല്‍ ഒരുക്കിയിട്ടുള്ളതെന്നും ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും സംവിധായകൻ നിഥിൻ രൺജി പണിക്കർ പറഞ്ഞിരുന്നു. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണെന്നും നിഥിൻ അഭിപ്രായപ്പെട്ടിരുന്നു.

പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT