Film News

ഷെയ്‌നിന് പകരം കതിര്‍; തമിഴ് റീമേക്കിനൊരുങ്ങി ഇഷ്‌ക്

2019ലെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇഷ്‌കിന് തമിഴ് റീമേക്കൊരുങ്ങുന്നു. ചിത്രത്തില്‍ ഷെയ്‌ന് പകരക്കാരനായെത്തുന്നത് കതിറാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് കതിര്‍. ഇഷ്‌കിലെ നായികയായിരുന്ന ആന്‍ ശീതള്‍ തമിഴിലും നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുരാജ് മനോഹര്‍ ഒരുക്കിയ ചിത്രത്തിന് തമിഴ് പതിപ്പ് ഒരുക്കുന്നത് സംവിധായകന്‍ ശിവ മോഹയാണ്. 2016ല്‍ അശ്വിന്‍-ശിവദ എന്നിവരെ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ സീറോയുടെ സംവിധായകനാണ് ശിവ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒരു മാസത്തിനുള്ളില്‍ തുടങ്ങുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ കൂടാതെ ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, മാല പാര്‍വതി തുടങ്ങിയവരായിരുന്നു ഇഷ്‌കില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രമേയം കൊണ്ടും പ്രകടനം കൊണ്ടും ചിത്രം വലിയ തോതില്‍ ചര്‍ച്ചയായി. ജേക്‌സ് ബിജോയ് ഒരുക്കുയ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT