Film News

കാശ്മീര്‍ കഷ്ടപ്പെടുകയാണെന്ന് സൈറ വാസിം, ‘ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കി’ 

THE CUE

നിയന്ത്രണങ്ങള്‍ തുടരുന്ന കാശ്മീരിലെ ജനങ്ങളുടെ ദുരവസ്ഥ പങ്കുവെച്ച് ബോളിവുഡ് നടി സൈറ വാസിം. കാശ്മീര്‍നിവാസികളുടെ ശബ്ദം നിശബ്ദമാക്കിയിരിക്കുകയാണെന്നും, പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ കാശ്മീര്‍ കഷ്ടപ്പെടുകയാണെന്നും സൈറ വാസിം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

നിരാശയുടെയും അസ്വസ്ഥയുടെയും സ്ഥാനത്ത് ശാന്തതയുടെ ഒരു തെറ്റായ രൂപമാണ് കാശ്മീരില്‍ കാണുന്നതെന്ന് സൈറ പറയുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ വളരെ എളുപ്പമുള്ള ഒരു രാജ്യത്ത് കാശ്മീരികള്‍ കഷ്ടപ്പെടുകയാണ്. നമ്മുടെ ജീവിതവും, ആഗ്രഹങ്ങളും നിയന്ത്രിക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്യുന്ന ഒരു ലോകത്ത് നാം ജീവിക്കുന്നതെന്തിനാണ്? തങ്ങളുടെ ശബ്ദം നിശബ്ദമാക്കുന്നതും, അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കുന്നതും ഇത്ര എളുപ്പമാകുന്നത് എന്ത്‌കൊണ്ടാണെന്നും സൈറ വാസിം ചോദിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്ത് കൊണ്ടാണ് കാശ്മീരിലുള്ളവര്‍ക്ക് അവരുടെ നിലനില്‍പ്പിനായി പോരാട്ടം നടത്താതെ, സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്തത്. എന്തുകൊണ്ടാണ് ഒരു കാശ്മീരിയുടെ ജീവിതകാലം മുഴുവന്‍ പ്രതിസന്ധി നിറഞ്ഞതാകുന്നതെന്നും സൈറ വാസിം ചോദിക്കുന്നുണ്ട്. ഇതുപോലെ നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അധികാരികളുടെ ഭാഗത്തു നിന്ന് ഒരു ചെറിയ ശ്രമം പോലും ഉണ്ടാകുന്നില്ലെന്നും സൈറ വാസിം കുറ്റപ്പെടുത്തുന്നുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT