Film News

ശ്രീനാഥ് ഭാസിയും സംഘവും ‘കറക്ക’ത്തിന് ഇറങ്ങുന്നു; ശ്രദ്ധ നേടി ടൈറ്റിൽ മോഷൻ പോസ്റ്റർ

ശ്രീനാഥ് ഭാസി, പ്രവീൺ ടി.ജെ, സിദ്ധാർഥ് ഭരതൻ, ബിജു കുട്ടൻ, ജീൻ പോൾ ലാൽ, ഫെമിന ജോർജ്, അഭിറാം രാധാകൃഷ്ണൻ, എന്നിവർ പ്രധാന വേഷത്തിൽ ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് 'കറക്കം' എന്ന സൂചനയാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിൽനിന്നും ലഭിക്കുന്നത്. ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെടും അങ്കുഷ് സിങ്ങും നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്.

ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ആദ്യ മലയാളം ചിത്രമാണ് ‘കറക്കം’. ദേശീയ അന്തർദേശീയ തലങ്ങളിൽ എന്നും ശ്രദ്ധ നേടുന്ന മലയാളം സിനിമ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കിംബെർളിയും അങ്കുഷം പറഞ്ഞു. തങ്ങളുടെ ബാനറായ ക്രൗൺ സ്റ്റാർസിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് ‘കറക്ക’മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും അവർ രേഖപ്പെടുത്തി.

ധനുഷ് വർഗീസ് രചിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് നിപിൻ നാരായണനും, സുഭാഷ് ലളിത സുബ്രഹ്മണ്യനും, അർജുൻ നാരായണനും ചേർന്നാണ്. ശ്രീനാഥ് ഭാസി, സിദ്ധാർഥ് ഭരതൻ, ഫെമിന ജോർജ്, ജീൻ പോൾ ലാൽ, ബിജുകുട്ടൻ, മണികണ്ഠൻ ആചാരി എന്നിവരോടൊപ്പം ലെനാസ് ബിച്ചു, ഷോൺ റോമി, ശാലു റഹിം, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു, വിനീത് തട്ടിൽ, മിഥുൻ (മിഥുട്ടി) എന്നിവരും അണിനിരക്കുന്നു.

ജിതിൻ സി. എസ്. സഹസംവിധായകനായി പ്രവർത്തിക്കുന്ന ചിത്രത്തിന് ബബ്ലു അജു ഛായാഗ്രാഹകനും നിതിൻ രാജ് അരോൾ എഡിറ്ററുമാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് രാജേഷ് പി. വേലായുധനാണ്. റിന്നി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശോഭ് വിജയനും ക്രിയേറ്റീവ് പ്രൊഡ്യൂസർ മോഹിത് ചൗധരിയുമാണ്. വസ്ത്രാലങ്കാരം മെൽവി ജെയും, ആർ.ജി. വയനാടൻ മേക്കപ്പുമാണ് ഒരുക്കിയിരിക്കുന്നത്. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ശ്രീജിത് ഡാൻസിറ്റി. ഡി.ടി.എം. സ്റ്റുഡിയോയാണ് വിഎഫ്‌എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അരവിന്ദ്/എയൂഒ2. പ്രൊമോ എഡിറ്റിങ് ഡോൺ മാക്സും പബ്ലിസിറ്റി ഡിസൈൻ യെല്ലോട്ടൂത്ത്‌സുമാണ് ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). പി ആർ ഓ എ എസ് ദിനേശ്.

കാലടി സംവരണ അട്ടിമറി; പരാതിക്കാരിക്ക് പിഎച്ച്ഡി പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി, സംഭവിച്ചതെന്ത്?

നിർമ്മിതബുദ്ധിയും കാമവിശപ്പും

പേര് മാറ്റുന്നതിനോട് യോജിപ്പില്ലെങ്കിലും നിർമ്മാതാവിനെ പിന്തുണയ്ക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഒരു പുതിയ ടീം ലാലേട്ടനൊപ്പം ചേരുമ്പോൾ പ്രേക്ഷകർ പുതുമ പ്രതീക്ഷിക്കും, L 365ൽ ആ പുതുമ ഉണ്ടാകും: തിരക്കഥാകൃത്ത് രതീഷ് രവി അഭിമുഖം

എട്ട് എപ്പിസോഡ് നാലാക്കി ചുരുക്കിയ സീരിയൽ, അവസാനിച്ചത് 250 എപ്പിസോഡ് കഴിഞ്ഞ്, അത് എന്റെ ഭാ​ഗ്യം: മണിക്കുട്ടൻ

SCROLL FOR NEXT