Film News

'കപ്പേളയ്ക്ക് ശേഷം 'മുറ'യുമായി മുസ്തഫ'; സുരാജ് വെഞ്ഞാറമൂട് - കനി കുസൃതി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

'കപ്പേള' എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'മുറ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അമ്പത്തിയേഴ് ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിൽ തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലാണ് സിനിമയ്ക്ക് പശ്ചാത്തലം. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിനൊപ്പം ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നടന്‍ മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള. ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യപ്പെട്ട ചിത്രം മികച്ച സ്വീകാര്യതയായിരുന്നു നേടിയത്.

ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. മുറയുടെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ക്രിസ്റ്റി ജോബിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : റോണി സക്കറിയ, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട് എന്നിവരാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT