Film News

‘ക്യാമറയ്ക്ക് പിന്നില്‍ ഇതാദ്യം’; സംവിധായികയായി കനിഹ

THE CUE

ജയറാം ചിത്രമായ 'ഭാഗ്യദേവത'യിലൂടെ മലയാളികള്‍ക്ക് പരിചിതയായ നായിക കനിഹ സംവിധായികയാകുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. അഭിനയത്തോടൊപ്പം ഡബ്ബിങ്ങും ഗാനാലാപനവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് മുന്‍പേ തെളിയിച്ച താരമാണ് കനിഹ. സ്വന്തമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിലൂടെ സിനിമയിലെ മറ്റൊരു മേഖലയെ കൂടി പഠിക്കാന്‍ ഒരുങ്ങുകയാണ് താരം. സിനിമ എന്നാല്‍ ഒരു സാഗരമാണെന്നും കലയോട് താത്പര്യമുളള ഏതൊരാള്‍ക്കും സിനിമയില്‍ തിളങ്ങാനാകുമെന്നും താരം പറയുന്നു. തന്റെ ഹൃദയത്തോട് ഏറെ അടുത്തുനില്‍ക്കുന്ന പ്രമേയവുമായാണ് താന്‍ എത്തുന്നതെന്നും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു.

മോഡലിംങില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് കനിഹ. 2002ല്‍ 'ഫെവ് സ്റ്റാര്‍' എന്ന തമിഴ് ചിത്രമായിരുന്നു ആദ്യ ചിത്രം. ഭാഗ്യദേവതയ്ക്കു പിന്നാലെ മലയാളത്തില്‍ മികച്ച അവസരങ്ങള്‍ കനിഹയെ തേടിയെത്തി. പഴശ്ശിരാജ, മാമാങ്കം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പവും സ്പിരിറ്റ്, ഡ്രാമ എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിന്റെ നായികയായും കനിഹ വേഷമിട്ടു. തമിഴില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ഗായികയായും തിളങ്ങി. സംവിധായികയായി എത്തുന്ന ഹ്രസ്വചിത്രം ഏതു ഭാഷയിലാണ് ഒരുങ്ങുന്നതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

ഹ്രസ്വചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രീകരണ സമയത്തെ ലൊക്കേഷന്‍ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT