Film News

കനി കുസൃതിക്ക് ഫിലിംഫെയര്‍ പുരസ്‌കാരം

നടി കനി കുസൃതിക്ക് ഫിലിംഫെയര്‍ പുരസ്‌കാരം. 2021ലെ ഫിലിംഫെയര്‍ ഒടിടി അവാര്‍ഡിലാണ് കനി കുസൃതി പുരസ്‌കാരത്തിന് അര്‍ഹയായത്. 'ഓക്കെ കംപ്യൂട്ടര്‍' എന്ന ഹിന്ദി സീരീസിലെ പ്രകടനത്തിനാണ് കനിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ലഭിച്ചതില്‍ ഫിലിംഫെയറിനും 'ഓക്കെ കംപ്യൂട്ട'റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും കനി നന്ദി അറിയിച്ചു.

'ഓക്കെ കംപ്യൂട്ടര്‍ സീരീസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള (കോമഡി സീരീസ്, ക്രിട്ടിക്‌സ്) ഫിലംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഫിലംഫെയറിനും എല്ലാവര്‍ക്കും ഒരുപാട് നന്ദി. എനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു ഇത്. എന്റെ സംവിധായകനും ഓക്കെ കംപ്യൂട്ടറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.'- കനി കുസൃതി

സൈന്‍സ് ഫിക്ഷന്‍ കോമഡി സീരീസായ 'ഓക്കെ കംപ്യൂട്ടര്‍' പൂജ ഷെട്ടി, നീല്‍ പേജേദാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്തത്. വിജയ് വര്‍മ്മ, രാധിക ആപ്‌തേ, ജാക്കി ഷ്രോഫ് എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT