Film News

'ധാക്കഡ്' വന്‍ പരാജയം; കങ്കണയുടെ 'തേജസ്' ഒടിടി റിലീസിന്?

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ 'ധാക്കഡ്' ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയും ചെയ്തു. വലിയ മുതല്‍ മുടക്കില്‍ ചിത്രീകരിച്ച 'ധാക്കഡ്' പരാജയം നേരിട്ടതിനെ തുടര്‍ന്ന് കങ്കണയുടെ അടുത്ത ചിത്രമായ 'തേജസ്' ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

'ധാക്കടി'ന്റെ പരാജയം കാരണമാണ് 'തേജസി'ന്റെ റിലീസ് നീട്ടി വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആര്‍.എസ്.വി.പി ഒടിടി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടൊപ്പം തന്നെ 'തേജസി'ന്റെ ചില ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. കങ്കണ റണാവത്തിന്റെ നിലവിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ അനുസരിച്ച് ചിത്രം ഒടിടി റിലീസ് ചെയ്യുന്നതായിരിക്കും ലാഭകരമെന്നാണ് നിര്‍മാതാക്കളുടെ നിഗമനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായും നിര്‍മാതാക്കളായ ആര്‍.എസ്.വി.പി നിഷേധിച്ചിരിക്കുകയാണ്. 'തേജസ്' തിയേറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക. ഈ വര്‍ഷം ഒക്ടോബറില്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 'തേജസി'ന്റെ ചില ഭാഗങ്ങള്‍ കൂടി ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. അതിന് ശേഷം ഒക്ടോബര്‍ 5ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT