Film News

'മുംബൈ പാക് അധിനിവേശ കാശ്മീരെന്ന് അവര്‍ തെളിയിക്കുന്നു', ഓഫീസ് തകര്‍ത്തത് രാമക്ഷേത്രം പൊളിക്കുന്നതിന് തുല്യമെന്ന് കങ്കണ

മുംബൈയെ പാക്ക് അധിനിവേഷ കാശ്മീരെന്ന് വിശേഷിപ്പിച്ച് വീണ്ടും നടി കങ്കണ റണാവത്. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ചുമാറ്റുന്ന നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്. അനധികൃത നിര്‍മ്മാണം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടിയുടെ ഓഫീസ് പൊളിച്ചുനീക്കാനുള്ള നടപടി മുംബൈ കോര്‍പറേഷന്‍ ആരംഭിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മുംബൈ ഇപ്പോള്‍ പാക് അധിനിവേശ കാശ്മീരാണ്. ഞാന്‍ പറഞ്ഞത് തെറ്റായിരുന്നില്ല, എന്റെ ശത്രുക്കള്‍ അത് വീണ്ടും വീണ്ടും തെളിയിക്കുകയാണ്', ട്വീറ്റില്‍ കങ്കണ പറയുന്നു. ജനാധിപത്യം മരിച്ചു എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. മുംബൈ കോര്‍പറേഷന്റെ നടപടിക്കെതിരെ നടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

തന്റെ ഓഫീസ് പൊളിക്കുന്നത് രാമക്ഷേത്രം പൊളിക്കുന്നതിന് സമാനമാണെന്നാണ് മറ്റൊരു ട്വീറ്റില്‍ കങ്കണ പറയുന്നത്. അത് എനിക്ക് വെറും കെട്ടിടമല്ല, രാമക്ഷേത്രം തന്നെയായിരുന്നു. ബാബര്‍ ആ രാമക്ഷേത്രം തകര്‍ത്തു. എന്നാല്‍ അവിടെ രാമക്ഷേത്രം വീണ്ടും നിര്‍മ്മിക്കുമെന്നും നടി ട്വീറ്റില്‍ പറയുന്നു.

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

SCROLL FOR NEXT