Film News

വമ്പന്‍ പ്രിമിയറുകളുമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍; നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' ആദ്യമെത്തും

ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം റിലീസുകളുമായി എത്തുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച് നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സ് നിര്‍മിച്ച കനകം കാമിനി കലഹം(ക.കാ.ക.) എന്ന സിനിമയാണ് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാളം സിനിമ.

ആദ്യ ചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.

നിവിന്‍ പോളിയുടെ വാക്കുകള്‍

'രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക.'

മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ക.കാ.ക. ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറയുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ നിരവധി ട്വിസ്റ്റുകള്‍ കൂടിയുള്ള സിനിമയായിരിക്കും ക.കാ.ക.യെന്നും ഇതുവരെ കാണാത്ത കാഴ്ചകളായിരിക്കും ചിത്രം സമ്മാനിക്കുകയെന്നും സംവിധായകന്‍.

ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ്; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

'ബദലാവ് സരൂരി ഹേ'; മാറ്റത്തിനായി തുടര്‍ സമരങ്ങള്‍

രഞ്ജിത്ത് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ; 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18-ന്

'ചന്ദ്രോത്സവം' മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട സിനിമ: ആസിഫ് അലി

''ഗോലു ഗോലു ഗോലുമാല ആടി കറങ്ങി!'' വിചിത്ര സംഭവങ്ങളും കൗതുകങ്ങളുമായി 'ധൂമകേതു'വിലെ 'ചിരഞ്ജീവി' ഗാനം

SCROLL FOR NEXT