Film News

'നഷ്ടപ്പെട്ടത് മൂന്ന് സഹപ്രവര്‍ത്തകരെ'; ഇന്ത്യന്‍ 2 സെറ്റിലുണ്ടായത് ഭയാനകമായ അപകടമെന്ന് കമല്‍

കമല്‍ഹാസന്‍ നായകനാകുന്ന ശങ്കര്‍ ചിത്രം ഇന്ത്യന്‍2 വിന്റെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്നുവീണ അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. സഹസംവിധായകന്‍ കൃഷ്ണ, ആര്‍ട് അസിസ്റ്റന്റ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവരാണ് മരിച്ചത്. ഇവരെക്കൂടാതെ ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംവിധായകന്‍ ശങ്കറിനും പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അഭിനയ ജീവിതത്തില്‍ ഒരുപാട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ഭയാനകമായ സംഭവമാണ് ഇന്നലെയുണ്ടായതെന്ന് കമല്‍ പറഞ്ഞു.

മൂന്ന് സഹപ്രവര്‍ത്തകരെയാണ് എനിക്ക് നഷ്ടപ്പെട്ടത്. പക്ഷേ അവരുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വേദന താങ്ങാനാകാത്തതാണ്.അവരില്‍ ഒരാളായി അവരുടെ വേദനയില്‍ പങ്കു ചേരുന്നു
കമല്‍ഹാസന്‍

എന്താണ് ഞങ്ങള്‍ അനുഭവിക്കുന്നതെന്ന് വാക്കുകള്‍ക്ക് പറയാന്‍ കഴിയില്ലെന്നും കഠിനാധ്വാനികളായ മൂന്ന് ടെക്‌നിഷ്യന്‍സിനെയാണ് നഷ്ടപ്പെട്ടതെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും കുറിച്ചു. പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. പാട്ടു സീന്‍ ചിത്രീകരിക്കാനുള്ള മുന്നോടിയായി സെറ്റ് ഇടുന്ന ജോലികള്‍ നടക്കുകയായിരുന്നു. ഇതിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍പ് ഇതേ ലൊക്കേഷനില്‍ വിജയ് സിനിമ ബിഗിലിന്റെ ചിത്രീകരണത്തിനിടെയും അപകടമുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

SCROLL FOR NEXT