Film News

'തമ്പി നമ്മള്‍ ഒരുമിച്ചൊരു സിനിമ കുറച്ച് താമസിച്ചു'; സൂര്യയോട് കമല്‍ ഹാസന്‍

വിക്രം സിനിമയില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടന്‍ കമല്‍ ഹാസന്‍. 'നമ്മള്‍ ഒരുമിച്ചുള്ള സിനിമ ഏറെ വൈകിപ്പോയി' എന്നാണ് കമല്‍ സൂര്യയോട് പറഞ്ഞത്. കഴിഞ്ഞ ദിവസം കമല്‍ ഹാസനൊപ്പം അഭിനയിക്കുക എന്ന സ്വപനം സത്യമായതിനെ കുറിച്ച് സൂര്യ ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടി നല്‍കുകയായിരുന്നു കമല്‍ ഹാസന്‍.

കമല്‍ ഹാസന്റെ ട്വീറ്റ്:

പ്രിയപ്പെട്ട സൂര്യ തമ്പി,

ഇത് ഒരുപാട് വൈകിപോയി എന്ന് നിങ്ങള്‍ക്കറിയാം. സ്‌നേഹം, അതെപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. എല്ലാ വിധ ആശംസകളും തമ്പി.

കമല്‍ ഹാസനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷം സൂര്യ ട്വിറ്ററിലൂടെ പങ്കുവെച്ചരുന്നു. അതിന് അവസരം ഒരുക്കി തന്നതിന് ലോകേഷ് കനകരാജിനും താരം നന്ദി അറിയിച്ചിരുന്നു.

സൂര്യയുടെ ട്വീറ്റ്:

പ്രിയപ്പെട്ട കമല്‍ അണ്ണ,

അങ്ങയോടൊപ്പം സ്‌ക്രീന്‍ പങ്കിട്ട് എന്റെ സ്വപ്നം സത്യമായിരിക്കുന്നു. അതിന് ലോകേഷ് കനകരാജിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും നന്ദി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം മികച്ച രീതിയില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

SCROLL FOR NEXT