Film News

'അന്ത ഇടം റൊമ്പ മോസമാന ഇടം'; ത്രില്ലടിപ്പിച്ച് കാളിദാസ് ജയറാമിന്റെ രജിനി ട്രെയ്ലർ

കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം രജനിയുടെ ട്രെയ്ലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് പ്രദർശനത്തിനെത്തുക. സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ആർ.ആർ. വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അസോസിയേറ്റ് പ്രൊഡ്യൂസർ അഭിജിത്ത് നായർ, എഡിറ്റര്‍ ദീപു ജോസഫ്, സംഗീതം ഫോർ മ്യൂസിക്സ്, സംഭാഷണം വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്, കല ആഷിക് എസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് രാഹുല്‍ രാജ് ആര്‍, പരസ്യകല 100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനോദ് പി എം, വിശാഖ് ആർ വാര്യർ, സ്റ്റണ്ട് അഷ്റഫ് ഗുരുക്കൾ, ആക്ഷൻ നൂർ, കെ ഗണേഷ് കുമാർ, സൗണ്ട് ഡിസൈൻ രംഗനാഥ്, ദി ഐ കളറിസ്റ്റ് രമേശ് സി പി, പ്രൊമോഷൻ സ്റ്റിൽസ് ഷാഫി ഷക്കീർ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പി ആർ ഒ- എ എസ് ദിനേശ്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT