Film News

‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത സിനിമ: കലാഭവൻ ഷാജോൺ

'കിരീടം' തന്നെ ഏറെ ഹോണ്ട് ചെയ്ത സിനിമയെന്ന് നടൻ കലാഭവൻ ഷാജോൺ. തന്റെ പിതാവ് ഒരു പൊലീസുകാരനായിരുന്നു. അതിനാൽ തന്നെ കിരീടത്തിലെ പല രംഗങ്ങളും കണക്റ്റാകുന്നതായിരുന്നു എന്ന് ഷാജോൺ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാഭവൻ ഷാജോൺ.

‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത ഒരു സിനിമയാണ്. കാരണം എന്റെ ചാച്ചനും പൊലീസുകാരനായിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് ഭയങ്കരമായിട്ട് അതെല്ലാം കണക്റ്റ് ആയി. മാമുക്കോയ ചെയ്ത പൊലീസുകാരനായാലും, സ്റ്റേഷനിൽ ചെന്നിട്ട് ശമ്പളം കിട്ടുന്ന അന്ന് കോഴി മേടിക്കാൻ ലാലേട്ടൻ നിൽക്കുന്നതുമെല്ലാം എനിക്ക് നന്നായി അറിയാം.

ഞാനും ചേട്ടനും ഹോളി ഫാമിലി സ്കൂളിലാണ് പഠിച്ചത്. സ്കൂളിന്റെ അടുത്തുതന്നെയായിരുന്നു പോലീസ് സ്റ്റേഷനും. ഞങ്ങൾ സ്കൂൾ കഴിഞ്ഞിട്ട് ചാച്ചനെ കാണാൻ ഓഫീസിൽ കയറി ചെല്ലും; ചാച്ചൻ ഞങ്ങൾക്ക് പൈസ തന്നു വിടുന്നതൊക്കെ ഞാൻ ഓർക്കുന്നു. അതുകൊണ്ട് ‘കിരീടം’ വളരെ കണക്റ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ്,' കലാഭവൻ ഷാജോൺ പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT