Film News

അമർ അക്ബർ അന്തോണിയിലേക്ക് ആദ്യം വിളിക്കുന്നത് സാജു നവോദയ അവതരിപ്പിച്ച കഥാപാത്രത്തിനായി: കലാഭവൻ ഷാജോൺ

'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലെ ജടായു സാബു എന്ന കഥാപാത്രത്തിന്റെ ഓർമ്മ പങ്കുവെച്ച് നടൻ കലാഭവൻ ഷാജോൺ. ആദ്യം സജു നവോദയ അവതരിപ്പിച്ച കഥാപാത്രത്തിനായാണ് തന്നെ സിനിമയുടെ ടീം സമീപിച്ചത്. പിന്നീടാണ് ജടായു സാബു എന്ന കഥാപാത്രത്തിലേക്ക് എത്തിയതെന്ന് കലാഭവൻ ഷാജോൺ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാഭവൻ ഷാജോൺ.

'ബിബിനും വിഷ്ണുവും ഈ കഥ വായിച്ച് കേൾപ്പിച്ചപ്പോൾ, ഇതൊരു ഉഗ്രൻ സിനിമയായിരിക്കും എന്ന് ഉറപ്പായിരുന്നു. സാജു നവോദയ അവതരിപ്പിച്ച ദുരന്തൻ കഥാപാത്രമായിരുന്നു ആദ്യം എനിക്ക് വെച്ചിരുന്നത്. എന്നാൽ ആ സമയം കോമഡിയല്ലാത്ത ചില കഥാപാത്രങ്ങളൊക്കെ ചെയ്തു ചർച്ചയായപ്പോൾ ഈ കഥാപാത്രത്തിലേക്ക് മാറ്റം എന്ന ആലോചന അവർ പറയുന്നത്. ഉഗ്രൻ കഥാപാത്രമായത് കൊണ്ട് തന്നെ അത് ചെയ്യുവാൻ എനിക്കും ഇഷ്ടമായിരുന്നു. ആ കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഉറപ്പുണ്ടായിരുന്നു,' കലാഭവൻ ഷാജോൺ പറഞ്ഞു.

2015 ലായിരുന്നു ചിത്രം റിലീസിനെത്തിയത്. ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷ ആണ്. 50 കോടിയോളം ചിത്രം ബോക്സോഫീസിൽ കളക്ട് ചെയ്തു. ജോൺ ജാനി ജനാർദ്ദൻ എന്ന പേരിൽ‌ കന്നഡയിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

ഡോൺ പാലത്തറയുടെ 'ഏകദേശം' ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയറിന്

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

'കാഞ്ചന, വെരി ഡേഞ്ചറസ് വുമണ്‍'; സജീവ് പാഴൂരിന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ട്രെയ്‌ലര്‍ പുറത്ത്

മലയാള സിനിമയിലെ സുൽത്താൻ : മമ്മൂട്ടി @75

SCROLL FOR NEXT