Film News

'കൈതി പോലത്തെ ചിത്രമാണ് ലിയോ' ; ഒരു സിനിമ കൂടി കഴിഞ്ഞതിനു ശേഷം 'കൈതി 2' ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ്

'കൈതി 2' ലിയോക്ക് ശേഷം ഉണ്ടാകില്ലെന്നും ഒരു സിനിമ കൂടി കഴിഞ്ഞതിനു ശേഷം മാത്രമേ ചിത്രം ആരംഭിക്കുകയുള്ളു എന്നും ലോകേഷ് കനകരാജ്. ലിയോക്ക് ശേഷമുള്ള ചിത്രത്തിന്റെ വിവരങ്ങൾ പ്രൊഡക്ഷൻ കമ്പനി വഴിയേ പുറത്തുവിടും. ആദ്യ സിംഗിൾ, സെക്കൻഡ് സിംഗിൾ എന്ന രീതിയിൽ സോങ്ങുകൾ റിലീസ് ചെയ്യാൻ തരത്തിലുള്ള സിനിമയല്ല ലിയോയെന്നും കൈതി പോലത്തെ സിനിമയായി ആണ് ലിയോ ഒരുങ്ങുന്നതെന്ന് ലോകേഷ് പറഞ്ഞു. കോയമ്പത്തൂർ SNS കോളേജിൽ നടന്ന ചടങ്ങിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലിയോക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നു എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. ലോകേഷിന്റെ അടുത്ത ചിത്രം രജനികാന്തിനോടൊപ്പം ആണെന്നും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ താനുമുണ്ടെന്നും നടൻ ബാബു ആന്റണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് ​​മേനോൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ. ചിത്രത്തിലെ ആദ്യ ഗാനമായ 'നാ റെഡി'ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഒക്ടോബർ 19 ന് റിലീസ് ചെയ്യും.

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

SCROLL FOR NEXT