Film News

കെ വി തോമസ് അഭിനയ രംഗത്തേയ്ക്ക്; 'ഫ്ലാഷ് ബ്ലാക്ക് സ്റ്റോറി' സിനിമയിൽ മന്ത്രിയുടെ കഥാപാത്രം

മുൻ എംപി കെ വി തോമസ് അഭിനയ രംഗത്തേയ്ക്ക്. ഗിന്നസ്സ് ജേതാവായ സംവിധായകൻ റോയ് പല്ലിശ്ശേരി സംവിധാന ചെയ്യുന്ന ഒരു ഫ്ലാഷ് ബാക്ക്‌ സ്റ്റോറി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത് . കലാ സാംസ്‌കാരിക മന്തിയുടെ വേഷമാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നത്.

ഇരിങ്ങാലക്കുട, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, സന്തകിഷോർ, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധർ, ജെയിംസ് പാറക്കൽ, സിദ്ധാണ് കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത ശിവദാസ് മട്ടന്നൂർ, ബാബു, വിട്ടു കൊടുങ്ങല്ലൂർ, ചിറ്റൂർ ഉണ്ണികൃഷ്ണൻ, മണിമേനോൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂർവികർ ചെയ്ത ക്രൂരകൃത്യത്തിന് ബലിയാടാകേണ്ടിവന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT