Film News

'ജെന്റില്‍മാന്‍ 2'വുമായി കെ.ടി കുഞ്ഞുമോന്‍; സംഗീത സംവിധാനം കീരവാണി

മെഗാ പ്രൊഡ്യൂസര്‍ എന്ന് ഖ്യാതി നേടിയ മലയാളി നിര്‍മ്മാതാവ് 'ജെന്റില്‍മാന്‍ ' കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല.' സൂര്യന്‍ ', ' ജെന്റില്‍മാന്‍ ', ' കാതലന്‍ ', ' കാതല്‍ദേശം ', ' രക്ഷകന്‍ ' തുടങ്ങിയ ബ്രമാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് പവിത്രന്‍,ഷങ്കര്‍, സെന്തമിഴന്‍ എന്നീ സംവിധായകരെയും നഗ്മ, സിസ്മിതാസെന്‍, തബു ഉള്‍പ്പെടെയുള്ള നായികമാരെയും ഒട്ടനവധി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച കുഞ്ഞുമോന്‍, ജെന്റില്‍മാന്‍2 എന്ന ബ്രമാണ്ഡ ചിത്രുവുമായി ശക്തമായ രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ കുഞ്ഞുമോന്റെ വക ഒരു അറിയിപ്പ് ഉണ്ടായിരുന്നു. തന്റെ പുതിയ സിനിമയായ ജെന്റില്‍മാന്‍2 വിന്റെ ലെജന്‍ഡ് സംഗീത സംവിധായകന്‍ ആരായിരിക്കും?. കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനം എന്നായിരുന്നു അറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. തൊട്ടടുത്ത ദിവസം പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാതിരുന്ന കുഞ്ഞുമോന്റെ പ്രഖ്യാപനം.

ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാന കാല സംഗീത ഇതിഹാസം മഹധീര, ബാഹുബലി തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയ എം. എം. കീരവാണിയുടെ പേരാണ് അദേഹം പ്രഖ്യാപിച്ചത്. ഇത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അത്ഭുത ത്തിലാഴ്ത്തിയിരിക്കയാണ്. ഇനിയും ജെന്റില്‍മാന്‍2വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നായകന്‍,നായിക, സംവിധായകന്‍ മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധാകരും സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രോജക്ട് ഓണ്‍ ആവേണ്ടി ഇരുന്നതാണെങ്കിലും ബ്രമാണ്ഡ ക്യാന്‍വാസില്‍ ചിത്രീകരണം നടത്തേണ്ടത് കൊണ്ടും കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുന്നത് കാത്തിരിക്കായായിരുന്നു കുഞ്ഞുമോന്‍. സി.കെ.അജയ് കുമാര്‍, പി ആര്‍ ഒ

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT