Film News

ചിത്രീകരണം പൂർത്തിയാക്കി 'ജുറാസിക് വേൾഡ്: ഡൊമിനിയൻ', കൊവിഡ് നിയന്ത്രണങ്ങൾക്ക് ചെലവഴിച്ചത് 6-8 മില്യൺ ഡോളർ

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് മാറ്റിവെച്ചിരുന്ന ഹോളിവുഡ് ചിത്രം 'ജുറാസിക് വേൾഡ്: ഡൊമിനിയൻ' ചിത്രീകരണം പൂർത്തിയാക്കി. സംവിധായകൻ കോളിൻ ട്രെവറോ തന്റെ ഒഫീഷ്യൽ ഇന്സ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിയത്. യുണൈറ്റഡ് കിംഗ്ഡം ഐക്കണിക് പൈൻ‌വുഡ് സ്റ്റുഡിയോയിൽ വെച്ച് നടന്ന ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ചിത്രീകരണം മാറ്റിവയ്ക്കാനുളള തീരുമാനത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് ആവശ്യ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് മാർച്ചിൽ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.

ചിത്രത്തിന് വേണ്ടി 40,000 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്, അതിൽ 0.25 ശതമാനത്തോളം പോസിറ്റീവ് കേസുകൾ ആയിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. അതായത് 100 പോസിറ്റീവ് കേസുകൾ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന് മാത്രമായി നിർമ്മാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സും ആംബ്ലിൻ എന്റർടൈൻമെന്റും 6-8 മില്യൺ ഡോളർ വരെ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ.1990 ലെ 'ജുറാസിക് പാർക്ക് ട്രൈലോജി'യിലെ താരങ്ങളായ ലോറ ഡെർൻ, ജെഫ് ഗോൾഡ്ബ്ലം, സാം നീൽ എന്നിവരും ഈ ചിത്രത്തിലുണ്ട്. താരങ്ങളായ ലീഡ് കാസ്റ്റ് പ്രാറ്റും ഡാളസ് ഹോവാർഡും 'ജുറാസിക് വേൾഡ്: ഡൊമിനിയനി'ലൂടെ തിരിച്ചെത്തുന്നു.

ക്രിസ് പ്രാറ്റ്, ബ്രൈസ് ഡാളസ് ഹോവാർഡ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകൻ കോളിൻ ട്രെവറോയുടെ കഥയ്ക്ക് എമിലി കാർമൈക്കിളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജുറാസിക് പാർക്ക് സംവിധായകനായ സ്റ്റീവൻ സ്പിൽബെർഗിനൊപ്പം ട്രെവറോയും ചിത്രത്തിന്റെ നിർമ്മാതാവാകുന്നു. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ ചിത്രം 'ഡോക്ടർ സ്‌ട്രേഞ്ച്' താരം ബിഡി വോംഗ്, ടിവി സീരീസായ 'സോറി ഫോർ യുവർ ലോസി'ലൂടെ ശ്രദ്ധേയനായ മാമൂദു ആതി, ടിവി സീരീസ് 'ഷീസ് ഗോട്ട ഹാവ് ഇറ്റ്' താരം ദിവാണ്ട വൈസ് എന്നിവരാണ് ഡൊമിനിയനിൽ മറ്റ് അഭിനേതാക്കൾ. 2018 ലെ 'ജുറാസിക് വേൾഡ്: ഫാളൻ കിംഗ്‌ഡ'ത്തിന് ശേഷമെത്തുന്ന ഡൊമിനിയൻ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT