Film News

ടക..ടക..ടക..; അടിയുടെ പെരുന്നാളുമായി ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ട്രെയിലര്‍ 

THE CUE

മാസ് എന്റര്‍ടെയിനര്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ട്രെയിലറെത്തി. ടൈറ്റില്‍ കഥാപാത്രങ്ങളായ കാട്ടാളന്‍ പൊറിഞ്ചു (ജോജു ജോര്‍ജ്ജ്), മറിയം (നൈല ഉഷ), ജോസ് (ചെമ്പന്‍ വിനോദ് ജോസ്) എന്നിവരെ എസ്റ്റാബ്ലിഷ് ചെയ്യുന്ന ട്രെയിലര്‍ ആരാധകരുടെ സ്റ്റൈലിഷ് ആക്ഷന്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. വിജയരാഘവന്‍, നിര്‍മ്മല്‍ മാധവ്, നന്ദു, ടി ജി രവി, സുധി കോപ്പ, ഐഎം വിജയന്‍, സലിം കുമാര്‍, ശ്വാസിക, കലാഭവന്‍ നിയാസ് എന്നിവരും ട്രെയിലറിലുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, തുടങ്ങി മലയാളത്തിലെ വന്‍ താരനിരയാണ് ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്.  

പള്ളിപ്പെരുന്നാളിനും ബാന്‍ഡ് മേളത്തിനുമിടയില്‍ അടിപിടിയും തര്‍ക്കവും തല്ലുമായി നടക്കുന്ന ആളുകളാണ് പൊറിഞ്ചുവും പുത്തന്‍ പള്ളി ജോസും. മുറുക്കും മദ്യപാനവുമൊക്കെയായി ആലപ്പാട്ട് തറവാട്ടില്‍ നിന്ന് ചന്തക്കടവിന്റെ നിയന്ത്രണം ഏറ്റെടുത്തയാളാണ് നൈലാ ഉഷയുടെ മറിയം. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ഈ സിനിമ. കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് ചിത്രീകരിച്ചത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സും കീര്‍ത്തനാ മുവീസും ചേര്‍ന്നാണ് നിര്‍മ്മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും ജേക്സ് ബിജോയ് സംഗീത സംവിധാനവും. അഭിലാഷ് എന്‍ ചന്ദ്രന്റേതാണ് തിരക്കഥ. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ രാജശേഖറും സുപ്രീം സുന്ദറും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം ശശിധരനാണ് എഡിറ്റിംഗ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT