പി സദാശിവം 
പി സദാശിവം 

‘സെനറ്റ് പ്രതിനിധികളെ ഒഴിവാക്കിയത് ആര്‍എസ്എസിന് വേണ്ടി’; ഗവര്‍ണര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

കേരള ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ കേരള സര്‍വ്വകലാശാല സെനറ്റിലേക്കുള്ള രണ്ട് പ്രതിനിധികളെ ഒഴിവാക്കിയെന്ന് സിപിഐഎം ആരോപിച്ചു. മുന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, അഡ്വ, ജി സുഗുണന്‍ എന്നിവരെയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വെട്ടിത്തിരുത്തി ഒഴിവാക്കിയത്. പകരം സംഘ്പരിവാര്‍ ബന്ധമുള്ളവരെയാണ് ഉള്‍പ്പെടുത്തിയതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണ്ണര്‍ കൂട്ടിചേര്‍ത്തത് തികച്ചും വിചിത്രമായ നടപടിയാണ്.

സിപിഐഎം

സിഎംപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന ജി സുഗുണനെ അഭിഭാഷകരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതൊഴിവാക്കി ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് പി സദാശിവം പകരം ആളെ നിയോഗിച്ചു. കലാസാംസ്‌കാരിക മേഖലയില്‍ നിന്നുള്ള അംഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഷിജു ഖാനെ ഉള്‍പ്പെടുത്തിയിരുന്നത്. ഷിജു ഖാന് പകരം ഡോ. എ എം ഉണ്ണികൃഷ്ണനെ സെനറ്റ് പ്രതിനിധിയാക്കി.

പി സദാശിവം 
‘ആ പൊതിച്ചോര്‍ നിറയെ സ്‌നേഹമായിരുന്നു’; കുവൈറ്റ് യുദ്ധകാലത്ത് ‘ഏറ്റവും രുചികരമായ ഭക്ഷണം’ കഴിച്ചതിനേക്കുറിച്ച് കുറിപ്പ്

സിപിഐഎം പ്രസ്താവന പൂര്‍ണരൂപം

“കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് സര്‍വ്വകലാശാല ശുപാര്‍ശ ചെയ്ത പട്ടികയ്ക്ക് പുറത്ത് നിന്ന് രണ്ടംഗങ്ങളെ നോമിനേറ്റ് ചെയ്ത കേരള ഗവര്‍ണ്ണറുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സര്‍വ്വകലാശാല സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യേണ്ട അംഗങ്ങളുടെ പാനല്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കേരള ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ പാനലില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കമാണ് നിലവിലുള്ളത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രസ്തുത പാനലിന് പുറത്തു നിന്ന് രണ്ടു പേരെ ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആര്‍എസ്എസ് സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് ഗവര്‍ണ്ണറുടെ ഈ നടപടി.

പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണ്ണര്‍ കൂട്ടിചേര്‍ത്തത് തികച്ചും വിചിത്രമായ നടപടിയാണ്. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ നിക്ഷിപ്തമായ ചുമതലകളെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഗവര്‍ണ്ണറുടെ പക്ഷത്ത് നിന്നുണ്ടായിട്ടുള്ളത്. ഗവര്‍ണ്ണറുടെ ഉന്നത പദവിയ്ക്ക് മങ്ങലേല്‍പ്പിച്ച ഈ നടപടിയ്ക്കെതിരായി ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളില്‍ നിന്ന് ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിയ്ക്കുന്നു.”

പി സദാശിവം 
ജിഎം ഡയറ്റ്: വാഹന നിര്‍മ്മാണകമ്പനിയുടെ പേരില്‍ ഡയറ്റുണ്ടായതെങ്ങനെ?  

Related Stories

No stories found.
logo
The Cue
www.thecue.in