Film News

ജോജു വീണ്ടും നായകനാകുന്നു; ജൂണിന് ശേഷം അഹമ്മദ് കബീറിന്റെ ‘ഇന്‍ഷാ അള്ളാഹ്’

THE CUE

‘ജൂണ്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനാകുന്നു. ‘ഇന്‍ഷാ അള്ളാഹ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ്. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു നായകനാകുന്ന ചിത്രമാണ് ഇന്‍ഷ അള്ളാഹ്..

നവാഗതനായ ആഷിക് ഐമറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലാസ്. ജൂണിന് സംഗീതം നിര്‍വഹിച്ച ഇഫ്തി തന്നെയാണ് പുതിയ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിന് വരികളെഴുതുന്നത്. ആര്‍ട്ട് ജ്യോതിഷ് ശങ്കര്‍.

അഹമ്മദ് കബീറിന്റെ ആദ്യ ചിത്രം ജൂണ്‍ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ജോജുവും മറ്റൊരു പ്രധാന വേഷത്തിലുണ്ടായിരുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്ന് പുറത്തുവിട്ടിട്ടില്ല

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT