Film News

സെക്കൻഡ് ഷോ ഇല്ലെങ്കിൽ പ്രീസ്റ്റ് തീയറ്ററിൽ എത്തില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ജോഫിൻ ടി ചാക്കോ

സെക്കൻഡ് ഷോയുടെ ആരംഭിക്കാതെ പ്രീസ്റ്റ് തിയറ്ററിലെത്തിക്കാൻ സാധിക്കില്ലെന്ന് സിനിമയുടെ സംവിധായകനായ ജോഫിൻ ടി. ചാക്കോ. തിയറ്ററിനു വേണ്ടി മാത്രം ഉണ്ടാക്കിയ സിനിമയാണിതെന്നും എന്നാൽ ബിഗ് ബജറ്റ് സിനിമയായതിനാൽ സെക്കൻഡ് ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്നും പ്രീസ്റ്റിന്റെ ഫൈനൽ മാസ്റ്ററിങിനു ശേഷം ജോഫിൻ പറഞ്ഞു.  ഇന്നലെയായിരുന്നു സിനിമയുടെ ഫൈനൽ മാസ്റ്ററിംഗ്‌ .

ചെറിയ ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ പുറത്തിറങ്ങിയത്, മാർച്ച് 1 മുതൽ സെക്കന്റ് ഷോ ആരംഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല . അനുകൂലമായ തീരുമാനങ്ങൾ വരുന്നത് വരെ  നമുക്ക് കാത്തിരിക്കാം .എന്റെ ആദ്യ ചിത്രം സജീവമായ തീയേറ്ററുകളിൽ  ഒരു മമ്മുക്ക ആരാധകനായി  കാണാൻ കാത്തിരിക്കുകയാണ് ഞാനും പ്രീസ്റ്റ് ടീമും. ചെറുപ്പത്തിലെ മമ്മൂട്ടിയോട് തോന്നിയ ആരാധനയാണ് പിന്നീട് സിനിമയായി മാറിയത്. ഏത് കഥ ചിന്തിക്കുമ്പോഴും മമ്മുക്കയായിരുന്നു അതിലെ നായകൻ.

ഇത്രത്തോളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എനിക്ക് പൂർത്തിയക്കാനായത് ആന്റോ ചേട്ടനെയും ഉണ്ണി സാറിനെയും പോലുള്ള നിർമാതാക്കൾ ഉള്ളത് കൊണ്ടാണ്. പ്രീസ്റ്റിന്റെ 80 % ചിത്രീകരണം പൂർത്തീകരിച്ച സമയത്താണ് കൊറോണ വന്ന് ലോകം മുഴുവൻ നിശ്ചലമായത് , 8 മാസങ്ങൾക്ക് ശേഷമാണ് ബാക്കി ഷൂട്ട് ചെയ്യുന്നത്. ‘തിയേറ്ററിൽ  കാണേണ്ട ചിത്രം’  പ്ലാൻ ചെയ്തപ്പോൾ മുതൽ ഈ നിമിഷം വരെ അതു തന്നെയാണ് 'ദി പ്രീസ്റ്റ്‌'. ലോകം മുഴുവൻ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം. അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തി. ഇന്ത്യക്ക് പുറത്ത് ചിത്രം വിതരണത്തിന് എടുത്തത് മമ്മുക്കയുടെ കടുത്ത ആരാധകനും സമദിക്കയാണ്( Truth Films ) . അദ്ദേഹത്തിന്റെയും ആദ്യ ചിത്രമാണ് ' പ്രീസ്റ്റ് '. എന്നാൽ ഇപ്പോൾ ലോകത്ത് പലയിടത്തും തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ദുബായ്, സൗദി, ഒമാൻ തുടങ്ങി മിക്കയിടത്തും തിയേറ്റർ പ്രവർത്തിക്കുന്നില്ല. എന്നാൽ കുടുംബ പ്രക്ഷകർ ഏറ്റവും കൂടുതൽ എത്തുന്ന സെക്കൻഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം  കേരളത്തിലും തിയേറ്ററിൽ എത്തിക്കാൻ സാധിക്കില്ല.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT