Film News

'മമ്മൂട്ടിയുടെ നായിക' എന്നതാണ് എന്റെ വിലാസം, അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്: ജുവൽ മേരി

'മമ്മൂട്ടിയുടെ നായിക' എന്നതാണ് തന്റെ മേൽവിലാസം എന്ന് ജുവൽ മേരി. ഒന്നുമല്ലാതിരുന സമയം തനിക്ക് രണ്ടു സിനിമകളിൽ അവസരം നൽകിയ വ്യക്തിയാണ് അദ്ദേഹം. മമ്മൂട്ടിക്ക് തന്നെ അറിയാം എന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ജുവൽ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു ജുവൽ മേരി.

'എനിക്ക് ഒരു മേൽവിലാസം ഉണ്ടാക്കി തന്നയാളാണ് മമ്മൂക്ക. അദ്ദേഹം തുടർച്ചയായി രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചു. ആങ്കർ, കലാകാരി... എല്ലാത്തിനുമപ്പുറം മമ്മൂട്ടിയുടെ നായിക എന്നതാണ് എന്റെ മേൽവിലാസം. ഒന്നുമില്ലാതിരുന്ന എന്നെ വിളിച്ച് അദ്ദേഹം അവസരം നൽകി. 'മമ്മൂട്ടിക്ക് അറിയാവുന്ന ആളാണ് ഞാൻ' എന്ന് എന്റെ സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയാറുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രിവിലേജാണ്, നേട്ടമാണ്,' ജുവൽ മേരി പറഞ്ഞു.

പത്തേമാരി എന്ന സിനിമയിലാണ് ജുവൽ മേരി ആദ്യമായി അഭിനയിക്കുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യയായ നളിനി എന്ന കഥാപാത്രത്തെയാണ് ജുവൽ അവതരിപ്പിച്ചത്. പിന്നാലെ ഉട്ടോപ്യയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലും ജുവൽ ഭാഗമായിരുന്നു. ഇത് കൂടാതെ ഒരേ മുഖം, ഞാൻ മേരിക്കുട്ടി, പാപ്പൻ, ആന്റണി തുടങ്ങിയ സിനിമകളിലും ജുവൽ മേരി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

ലോകകപ്പ് പബ്ലിക് വ്യൂവിങ്, അവകാശം നേടി ഈഗിൾസ് എഫ്.സി. കേരള

'I, Nobody ബഞ്ച് ഓഫ് നോബഡീസിന്റെ കഥ, പൃഥ്വിരാജ് തന്നെ ഫസ്റ്റ് ഓപ്ഷൻ': നിസാം ബഷീർ അഭിമുഖം

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

SCROLL FOR NEXT