Film News

'തിരിയുന്നു ലോകം തല കീഴെ'; ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ടി'ലെ 'ജെപ്പ്‌' ​ഗാനം

ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്തു വിട്ടു. ദീപക് പറമ്പോൾ, ദിവ്യ പ്രഭ, ബാലതാരം ഓർഹാൻ തുടങ്ങിയവരാണ് ​ഗാനരം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹൈപ്പർ ആക്റ്റീവ് ആയ ഒരു കുട്ടിയും അതിനെ നിയന്ത്രിക്കാൻ സാധിക്കാതെ വലയുന്ന മാതാപിതാക്കളെയുമാണ് ​ഗാനരം​​ഗത്തിൽ മുഴുവൻ കാണിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കിളി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോവിന്ദ് വസന്തയും ഇതിന് വരികൾ രചിച്ചത് സുഹൈൽ കോയയുമാണ്. ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും ഇതെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ട സർക്കീട്ടിന്റെ ട്രെ്യലർ നൽകുന്ന സൂചന. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായ 'സർക്കീട്ട്' മെയ്‌ 8ന് തിയറ്ററുകളിലെത്തും.

ഹൈപ്പർ ആക്റ്റീവ് ജെഫ്‌റോണിനെ നോക്കാൻ എത്തുന്ന ഷാഡോ ടീച്ചർ ആയാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത് എന്നാണ് സൂചന. ആയിരത്തൊന്ന് നുണകൾ എന്ന ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സിനിമയാണ് സർക്കീട്ട്. പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികയായി എത്തുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍, ദിവ്യ പ്രഭ, ദീപക് പറമ്പോള്‍ എന്നിവരെ കൂടാതെ രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT