Film News

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം 'സ്വാതന്ത്ര്യ സമര'വുമായി ജിയോ ബേബി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ സമരം എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

അഞ്ച് സിനിമകള്‍ അടങ്ങിയ ഒരു ആന്തോളജി ചിത്രമാണ് സ്വാതന്ത്ര്യ സമരം. ജിയോ ബേബിക്ക് പുറമെ മറ്റ് നാല് സംവിധായകര്‍ കൂടി ചിത്രത്തിന്റെ ഭാഗമാണ്. കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് മറ്റ് സംവിധായകര്‍.

ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മാന്‍ കൈന്റ് സിനിമാസും സിമ്മെട്രി സിനിമാസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'നമ്മുടെ അടുത്ത പടം. സ്വാതന്ത്ര്യ സമരം. ഞാനും കൂടെ മറ്റ് നാല് സംവിധായകരും' എന്നാണ് ജിയോ ബേബി പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.

ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ജിയോ ബേബിക്കാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

വായയുടെ ആരോഗ്യവും മാനസികാരോഗ്യവുമായി ബന്ധമുണ്ടോ? അവഗണിക്കപ്പെടുന്ന ചില വസ്തുതകള്‍

ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയിലും വിലസ്ഥിരതയിലും സംതൃപ്തി രേഖപ്പെടുത്തി അബുദബി സാമ്പത്തിക വികസന വകുപ്പ്

'ഭീഷ്മർ' പഴയ പ്രിയദർശൻ ചിത്രങ്ങൾ ഓർമിപ്പിക്കുന്ന സിനിമ: ധ്യാൻ ശ്രീനിവാസൻ

SCROLL FOR NEXT