കൂമന്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. കോടി ക്ലബ്ബ് ഒന്നും തന്റെ പ്രയോരിറ്റിയല്ല. നല്ല സിനിമ ചെയ്യുക, പ്രൊഡ്യൂസേഴ്‌സിന് നഷ്ടം ഉണ്ടാകാതിരിക്കുക എന്നതാണ് താന്‍ നോക്കുന്നതെന്നും ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു.
ജീത്തു ജോസഫ് പറഞ്ഞത് :
'കൂമന്‍' നല്ലൊരു എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും എന്ന കാര്യത്തില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്. ആള്‍ക്കാര്‍ അത് സ്വീകരിക്കും ഇഷ്ടപ്പെടും. പിന്നെ ഒരു കാര്യം, കോടി ക്ലബ്ബ് ഒന്നും എന്റെ പ്രയോരിറ്റിയേ അല്ല. നല്ല സിനിമ ചെയ്യുക, പ്രൊഡ്യൂസേഴ്‌സിന് നഷ്ടം ഉണ്ടാകാതിരിക്കുക. ലാഭം എന്റെ പ്രശ്‌നമല്ല. ആ സിനിമ ചെയ്ത എല്ലാവര്‍ക്കും അതുകൊണ്ട് ഗുണം ഉണ്ടാവണം എന്നേ എനിക്കുള്ളു. അല്ലാതെ അത് കോടി ക്ലബ്ബില്‍ കയറിയോ, അതിന് അവാര്‍ഡ് കിട്ടിയോ എന്നൊന്നും ഇല്ല.
കോടി ക്ലബ്ബില്‍ കയറിയാല്‍ സന്തോഷം, കയറിയില്ലേല്‍ ഒരു കുഴപ്പവും ഇല്ല എന്നതാണ് എന്റെ കാഴ്ച്ചപ്പാട്. എനിക്കിങ്ങനെ കഥ പറയാന്‍ ഇഷ്ടമാണ്. നമ്മളിങ്ങനെ കഥ പറയുന്നു, അത് ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്നു. ചിലത് ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഇത് ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടും. കാരണം ഇത് നന്നായി വന്നിട്ടുണ്ട്.
ആസിഫ് അലി, രഞ്ജി പണിക്കര്‍, ബൈജു, ബാബുരാജ്, ഹന്ന റെജി കോശി, റിയാസ് നര്‍മകല, ജയന്‍ ചേര്‍ത്തല എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കെ ആര്‍ കൃഷ്ണകുമാര്‍ തിരക്കഥ എഴുതി ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം നവംബര്‍ നാലിന് തിയറ്ററുകളിലെത്തും.