Film News

ഇയാള് ക്രൈം ചെയ്‌താൽ കേരള പോലീസ് കുടുങ്ങുമല്ലോ? ജീത്തുവിനെക്കുറിച്ചുള്ള ട്രോളർമാരുടെ കണ്ടുപിടിത്തങ്ങൾ

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ദൃശ്യം 2 സിനിമയെക്കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. റിലീസിന് മുൻപ് ജീത്തു ജോസഫ് നൽകിയ അഭിമുഖങ്ങളാണ് ട്രോളർമാരുടെ ശ്രദ്ധയിൽ തടഞ്ഞിരിക്കുന്നത്. ദൃശ്യം സിനിമയിൽ വലിയ ട്വിസ്റ്റുകൾ ഒന്നും തന്നെയില്ലെന്നും ഇതൊരു ഇമോഷണൽ ഡ്രാമയാണെന്നുമായിരുന്നു സംവിധായകൻ ജീത്തു അഭിമുഖങ്ങളിൽ പറഞ്ഞത്. ജീത്തുവിന്റെ ഈ വാക്കുകളാണ് ഇപ്പോൾ ട്രോളന്മാർ ആഘോഷമാക്കിയിരിക്കുന്നത്.

‘ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ,’ 'ജീത്തു ജോസഫ് ഇനി ക്രൈം ചെയ്‌താൽ കേരള പോലീസ് അത് കണ്ടു പിടിക്കാൻ കുറെ ബുദ്ധിമുട്ടും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെയാണ് ചിന്തിക്കുന്നത്'. ഇപ്രകാരമാണ് ജീത്തുവിനെക്കുറിച്ചുള്ള ട്രോളർമാരുടെ ഭാവനകൾ.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT