Film News

'കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പോലീസുകാരൻ ആകാൻ പറ്റുമോ' എന്ന് ചിദംബരം, അപ്പോൾ 'ബാലൻ' ചെയ്യാം എന്ന് തീരുമാനിച്ചു: ജീൻ പോൾ ലാൽ

ചിദംബരം സംവിധാനം ചെയ്ത പുതിയ ചിത്രം ബാലൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നടനും സംവിധായകനുമായ ജീൻ പോൾ ലാലും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പവിത്രൻ എന്ന നെഗറ്റീവ് ഷെയ്ഡുള്ള പോലീസുകാരന്റെ വേഷത്തിലാണ് ജീൻ സിനിമയിലെത്തിയത്. ഈ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്ത അനുഭവം ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് ജീൻ പോൾ ലാൽ.

'എന്നെ ഈ സിനിമയുടെ ഭാഗമാകാൻ ആദ്യം വിളിക്കുന്നത് ഒരു രാത്രിയാണ്. "കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പോലീസുകാരനാകാൻ പറ്റുമോ" എന്നാണ് ചിദു ചോദിച്ചത്. അത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതുപോലെ മഞ്ഞുമ്മലിന് ശേഷം ചിദംബരം ചെയ്യുന്ന സിനിമ, അതും ജിത്തു എഴുതുന്ന സ്ക്രിപ്റ്റ് എന്നതും ഒരു എക്സൈറ്റിങ് ഫാക്റ്ററായിരുന്നു,' അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മലിന് ശേഷം ഒരു വമ്പൻ പരിപാടി പിടിക്കാം എന്നും പറഞ്ഞ് ചെയ്ത സിനിമയല്ലിത്. ഒരു സംവിധായകൻ എന്ന നിലയിൽ അക്കാര്യത്തിൽ എനിക്ക് അസൂയ തോന്നി. നമ്മളെ എക്സൈറ്റ് ചെയ്യുന്ന സിനിമ ചെയ്യുക, രജനികാന്തിന്റെ ഓഫറിൽ വീണുപോകാതിരിക്കുക എന്നൊക്കെ പറയുന്നത് നിസ്സാര കാര്യമല്ല,' ജീൻ പോൾ ലാൽ പറഞ്ഞു.

അതേസമയം ബാലൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജിത്തു മാധവനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ് , പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

അർജന്റീനയുടെ കാവൽ മാലാഖയില്ലാത്ത ലോകകപ്പ്; എയ്ഞ്ചൽ ഡി മരിയ!

'ആരെയാണ് നീ അന്ന് കൊന്ന് കത്തിച്ചത്'; നിഗൂഢതകളുമായി 'ഉയിർ' ട്രെയ്‌ലർ

'ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം' ദുബായില്‍ നടന്നു

ജോജുവിന്റെ മാസ് ആക്ഷനുമായി ‘വരവ്’, ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

നയമോ നിലപാട് മാറ്റമോ? വിവാദമാകുന്ന മദ്യനയവും മുൻ നിലപാടുകളും

SCROLL FOR NEXT