Film News

43 ദിവസം, 570 പേര്‍ ; ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ജയസൂര്യയുടെ കത്തനാര്‍ ; നന്ദി പറഞ്ഞ് സംവിധായകന്‍

'ഹോം' എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സററി' ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ്. 43 ദിവസം കൊണ്ട് 570 ഓളം പേരാണ് ചിത്രത്തിന്റെ വിവിധ മേഖലകളിലായി പ്രവര്‍ത്തിച്ചത്. അവരുടെ സമര്‍പ്പണത്തിനും അക്ഷീണമായ പ്രവര്‍ത്തനത്തിനും നന്ദി സംവിധായകന്‍ റോജിന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

'43 ദിവസത്തെ കഠിന പ്രയത്‌നത്തിന് ശേഷം 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സറര്‍' ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയായി. വിവിധ വകുപ്പുകളില്‍ 570 ഓളം പേര്‍ ചിത്രത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു അവരുടെ കഴിവിനും കഠിനാധ്വാനത്തിനും അക്ഷീണമായ പ്രവര്‍ത്തനത്തിനും താന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണെന്ന് റോജിന്‍ പറയുന്നു. ആദ്യ ഷെഡ്യൂളിനോട് വിട പറയുമ്പോള്‍ രണ്ടാമെത്തെ ഷെഡ്യൂളിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദിയെന്ന് റോജിന്‍ പറഞ്ഞു. നിര്‍മാതാവായ ഗോകുലം ഗോപാലന്‍ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഞങ്ങളുടെ സ്വപ്നത്തില്‍ അദ്ദേഹത്തിനുള്ള വിശ്വാസം വളരെ വലുതാണ്. ഈ യാത്രയില്‍ വിശ്വസിച്ചതിനും ഇത് സാധ്യമാക്കി തന്നതിനും വളരെയധികം നന്ദിയുണ്ടെന്നും റോജിന്‍ തോമസ് കൂട്ടിചേര്‍ത്തു.

മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ ഈ സിനിമ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സറര്‍'. ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍. സോഫ്റ്റ് വെയര്‍ ടൂളുകള്‍ ഉപയോഗിക്ക് ലൈവ് ഫൂട്ടേജുകളും കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളും ഒരേ സമയം സംയോജിപ്പിക്കുന്നതാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍. 2 വര്‍ഷം നീണ്ടു നിന്ന പ്രീപ്രൊഡക്ഷനാണ് ചിത്രത്തിനുണ്ടായിരുന്നത്.

ജെ.ജെ പാര്‍ക്കാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍. 7 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആര്‍.രാമാന്ദാനാണ്. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യന്‍. സെന്തില്‍ നാദനാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ്.

ഫാലിമി റീമേക്ക് ചെയ്യുന്നതിന് നിതീഷിനെ വിളിച്ചു,കിട്ടിയത് മറ്റൊരു വൺലെൻ: ജീവ

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി കൈകോർത്ത് പനോരമ സ്റ്റുഡിയോസ്; ആദ്യ റിലീസ് ‘അനോമി‘

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആശ്ചര്യപ്പെടുത്തുന്ന അനുഭവം; 'കത്തനാർ' ട്രെയ്‌ലറിന് പ്രശംസയുമായി അഖിൽ സത്യൻ

PEPE IN HIS STRONG ZONE; ഹൈ വോൾടേജ് ടീസറുമായി 'കാട്ടാളൻ'

'ജനനായകന്‍' എത്താന്‍ വൈകി; പ്രേക്ഷകരെ രസിപ്പിച്ച് 'ടിടിടി'

SCROLL FOR NEXT