Film News

പുള്ള് ഗിരിയായി ജയസൂര്യ; ‘തൃശൂര്‍ പൂരം’ 20ന്

THE CUE

ജയസൂര്യ ആക്ഷന്‍ ഹീറോ ആയെത്തുന്ന തൃശൂര്‍ പൂരത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രതീഷ് വേഗ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനനാണ്. ചിത്രം ഈ മാസം 20ന് റിലീസ് ചെയ്യും.

ചിത്രത്തില്‍ പുള്ള് ഗിരി എന്ന ക്വട്ടേഷന്‍ നേതാവായിട്ടാണ് ജയസൂര്യയെത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ജയസൂര്യ ഒരു ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ചിത്രം ചെയ്യുന്നത്. 2016ല്‍ പുറത്തിറങ്ങിയ ഇടി ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തിലായിരുന്നു ജയസൂര്യ മാസ് ആക്ഷന്‍ രംഗങ്ങള്‍ മുന്‍പ് അവതരിപ്പിച്ചത്.

പുണ്യാളന്‍ സീരീസുകള്‍ക്ക് ശേഷം ജയസൂര്യ വീണ്ടും തൃശൂര്‍ പശ്ചാത്തലമായൊരുക്കുന്ന ഒരു ചിത്രത്തിലെത്തുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായിക. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT