Film News

‘ഹൈലി ഇമോഷണല്‍’;പ്രിവ്യൂ കണ്ടിറങ്ങിയ ജയറാം

THE CUE

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാര്‍ക്കോണി മത്തായി ഹൈലി ഇമോഷണലെന്ന് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കണ്ടിറങ്ങിയ ജയറാം. അഭിനയിച്ച ചിത്രത്തിന്റെ പ്രിവ്യൂ കാണുന്നത് കുറച്ചു നാളുകള്‍ക്ക് ശേഷമാണ്. മികച്ചൊരു ചിത്രമാണ് മാര്‍ക്കോണി മത്തായിയെന്നും ജയറാം പറഞ്ഞു.

ചിത്രം നല്ല മ്യൂസിക്കല്‍ ടച്ചുള്ള ഒരു ഫീല്‍ ഗുഡ് ചിത്രമാണെന്ന് സംവിധായകന്‍ ലാല്‍ ജോസും അഭിപ്രായപ്പെട്ടു. ചിത്രത്തിലെ അഭിനേതാക്കളായ ആത്മീയ, ജോയ് മാത്യു സംവിധായകന്‍ സനില്‍ കളത്തില്‍ തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തി. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള റോളിലാണ് സേതുപതി. മത്തായി എന്ന സെക്യുരിറ്റി ജീവനക്കാരന്റെ റോളിലാണ് ജയറാം. സ്വന്തം പേരില്‍ തന്നെയാണ് സേതുപതിയുടെ കഥാപാത്രം.

മുന്‍നിര മ്യൂസിക് ലേബലായ സത്യം ഓഡിയോസ് സത്യം സിനിമാസ് എന്ന ഫിലിം ബാനറില്‍ നിര്‍മ്മാണ വിതരണ രംഗത്ത് പ്രവേശിക്കുന്ന ചിത്രവുമാണ് മാര്‍ക്കോണി മത്തായി. ജോസഫിന് ശേഷം ആത്മീയ നായികയാകുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി. രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ് തിരക്കഥ. ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT