Film News

നോട്ട് രാമയ്യ വസ്താവയ്യ; സ്റ്റെെലിഷ് ലൂക്കിൽ റൊമാന്റിക് ​ഗാനവുമായി ഷാരൂഖ് ഖാന്റെ ജവാൻ

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാനിലെ പുതിയ ​ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ സം​ഗീത സംവിധാനം നിർവഹിച്ച നോട്ട് രാമയ്യ വസ്താവയ്യ എന്ന് തുടങ്ങുന്ന ​​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കുമാറാണ്. അനിരുദ്ധ് രവിചന്ദർ, വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. ചിത്രം സെപ്തംബർ ഏഴിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഗാനത്തിൽ ഷാരൂഖിനൊപ്പം നയൻതാരയെയും സാനിയ മൽഹത്രയെയും വീഡിയോയിൽ ​കണാനാവും. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്ലർ ആ​ഗസ്റ്റ് മൂപ്പത്തിയൊന്നിന് പുറത്തുവിടും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ വമ്പൻ ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ചിത്രത്തിൽ വ്യത്യസ്ത ലൂക്കുകളിലാണ് ഷാറൂഖ് ഖാൻ എത്തുക എന്നാണ് വിഷ്വൽസ് സൂചിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയായ 36 കോടി രൂപക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ് 'ജവാൻ'.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

SCROLL FOR NEXT