Film News

'ആദ്യ ദിനം 129.6 കോടിയുമായി ജവാൻ' ; ഹിന്ദി സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ കളക്ഷനുമായി ഷാരൂഖ് ചിത്രം

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിയെഴുതി ഷാരൂഖ് ഖാൻ ചിത്രം ജവാൻ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം 129.6 കോടി രൂപയാണ് ചിത്രം നേടിയത്. ഹിന്ദി സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ കളക്ഷൻ റെക്കോർഡാണിത്. സിനിമയുടെ നിർമാതാക്കളായ റെഡ് ചില്ലിസ് എന്റർടൈൻമെന്റ് തന്നെയാണ് കളക്ഷൻ വിവരം ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇൻഡസ്ട്രി ട്രാക്കർ സക്നിൽക്കിന്റെ റിപോർട്ട് പ്രകാരം 75 കോടിയാണ് ഇന്ത്യയിൽ നിന്ന് റിലീസ് ദിനം ജവാൻ നേടിയത്. ഇതിൽ 65 കോടി ഹിന്ദി വേർഷനിൽ നിന്നും 10 കോടി തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിലീസ് ദിവസം 60 കോടിയിലധികം നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോർഡിനൊപ്പം ആദ്യ ദിവസം ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനും ജവാന്റെ പേരിലായി. ഷാരൂഖിന്റെ തന്റെ മുൻ സിനിമയായ പത്താൻ നേടിയ 57 കോടി എന്ന റെക്കോർഡാണ് ഇപ്പോൾ ജവാൻ മറികടന്നിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽ ആദ്യ ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോർഡും ജവാന്റെ പേരിലായി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെടുത്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തു.

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

SCROLL FOR NEXT