Film News

'നീ ഈ ചെയ്യുന്നത് എല്ലാം നിന്റെ രാജ്യത്തിന് വേണ്ടിയാണെന്ന് നിനക്ക് ശരിക്കും തോന്നുന്നുണ്ടോ?'; ജാൻവി കപൂർ - റോഷൻ മാത്യു ചിത്രം ഉലജ് ടീസർ

റോഷൻ മാത്യൂ, ജാൻവി കപൂർ, ഗുൽഷൻ ദേവയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉലജിന്റെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ചിത്രം സംവിധാനം ചെയ്യുന്നത് നാഷണൽ അവാർഡ് ജേതാവായ സുധാൻശു സാരിയ ആണ്. 'റാസി' , 'ബധായ് ഹോ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ജംഗ്ലീ പിക്ച്ചേർസ് ആണ് ഉലജിന്റെ നിർമാതാക്കൾ. ആലിയ ഭട്ടിന്റെ 'ഡാർലിംഗ്സ്' എന്ന ചിത്രത്തിന് ശേഷം റോഷൻ മാത്യുസ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.

ചിത്രത്തിൽ സുഹാന എന്ന കഥാപാത്രത്തെയാണ് ജാൻവി കപൂർ അവതരിക്കുന്നത്. സാ‌‌രെ ജഹാൻ സെ അച്ചാ എന്ന ​ഗാനത്തിന്റെ ഇണത്തിന്റെ അകമ്പടിയോടെയാണ് ടീസർ ആരംഭിക്കുന്നത്. ഈ ഈണം ടീസറിന്റെ മുഴുവൻ ഭാ​ഗത്തും കാണാനും സാധിക്കും. ഇന്ത്യൻ ഫോറിൻ സർവിസ്സിന്റെ (IFS) പശ്ചാത്തലത്തിൽ ഒരു സ്റ്റൈലിഷ് ഇന്റർനാഷണൽ ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്.

പർവേസ് ഷെയ്ഖ്, സുധാൻശു സാരിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അതിക ചൗഹാൻ ആണ് ഡയലോഗുകൾ എഴുതുന്നത്. മെയ് അവസാന വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സച്ചിൻ ഖേദേക്കർ, രാജേന്ദ്ര ഗുപ്ത, രാജേഷ് തൈലാങ്, മെയ്യാങ് ചാങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT