Film News

ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' ഇനി അടുത്തവർഷം, റിലീസ് ഏപ്രിൽ രണ്ടിലേയ്ക്ക് മാറ്റി

ജെയിംസ് ബോണ്ട് സീരിസിലെ 25-ാമത് ചിത്രമായ 'നോ ടൈം ടു ഡൈ' ഈ വർഷം റിലീസിനില്ല. ഏപ്രിൽ മാസം പ്രഖ്യാപിച്ചിരുന്ന ആദ്യ റിലീസ് 2020 നവംബർ 12ലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ കൊവിഡ് കണക്കുകൾ പെരുകുന്ന സാഹചര്യത്തിൽ റീലീസ് തീയതി വീണ്ടും മാറ്റിവെയ്ക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. 2021 ഏപ്രിൽ രണ്ടാണ് പുതുക്കിയ തീയതി.

കാരി ജോജി ഫുക്വാങ്കയാണ് ചിത്രത്തിന്റെ സംവിധായകൻ. ലോകപ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ എംജിഎം ആണ് നിർമ്മാണം. 250 മില്യൻ ഡോളറാണ് ചിത്രത്തിന്റെ മുതൽമുടക്ക്. എംഐ സിക്‌സ് ഉദ്യോഗസ്ഥനായ ജെയിംസ് ബോണ്ടായി ഡാനിയൽ ക്രെയ്ഗ് വേഷമിടുന്നു.

റിലീസ് മാറ്റിയ വിവരം എംജിഎം, യൂണിവേഴ്‌സൽ ആന്റ് ബോണ്ട് പ്രൊഡ്യൂസേഴ്‌സിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലായി തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT