Film News

'അകലുന്നു മെല്ലെ നനവുള്ള മേഘം'; ‘ഇത്തിരി നേരം ’ ലിറിക്കൽ സോങ് ശ്രദ്ധ നേടുന്നു

റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേരം ’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു. 'അകലുന്നു മെല്ലെ നനവുള്ള മേഘം' എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. പ്രണയം തുളുമ്പുന്ന മനോഹരമായ ഗാനം എഴുതി സംഗീതം നൽകിയത് ബേസിൽ സി.ജെയാണ്. പാടിയിരിക്കുന്നത് സൂരജ് സന്തോഷ്.

ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മദൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ.എസ്‌അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ക്യാമറ രാകേഷ് ധരൻ, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്‌ ,മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ, സൗണ്ട് ഡിസൈൻ ലൊകേഷൻ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരൻ , പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, കോസ്റ്യൂംസ് ഫെമിന ജബ്ബാർ, മേക്കപ്പ് രതീഷ് പുൽപ്പള്ളി ,വി എഫ് എക്സ് സുമേഷ് ശിവൻ , കളറിസ്റ്റ് ശ്രീധർ വി ഡി ക്ലൗഡ്, അസി. ഡയറക്ടർ നിരഞ്ജൻ ആർ ഭാരതി ,അസ്സോ. ഡയറക്റ്റർ ശിവദാസ് കെ കെ ഹരിലാൽ ലക്ഷ്മണൻ ,പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ , സ്റ്റിൽസ് ദേവരാജ് ദേവൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ രാജു ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ സർഗ്ഗ സനം ഡിസ്ട്രിബൂഷൻ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീപ്രിയ കംപൈൻസ് ട്രെയിലർ അപ്പു എൻ. ഭട്ടതിരി പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പിആർഒ ,മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈനിംഗ് .

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT