Film News

കുറുപ്പില്‍ പോലീസായി ഇന്ദ്രജിത്ത്

THE CUE

സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യവും തിരോധാനവും പ്രമേയമാകുന്ന കുറുപ്പ് പാലക്കാട്ട് പുരോഗമിക്കുമ്പോള്‍ സിനിമയിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് പോലീസ് ഓഫീസറുടെ റോളില്‍ ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന സിനിമ പീരിഡ് ത്രില്ലറാണ്.

നായകനായി അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രനൊപ്പം സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ കൈകോര്‍ക്കുന്ന സിനിമയുമാണ് കുറുപ്പ്. ലൂക്കാ ക്യാമറയില്‍ പകര്‍ത്തിയ നിമിഷ് രവിയാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീത സംവിധാനം. വിനി വിശ്വലാല്‍ ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ കെ ജോസിന്റേതാണ് കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്.

വേയ് ഫാര്‍ ഫിലിംസ്, എം സ്റ്റാര്‍ എന്നീ ബാനറുകള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് കുറുപ്പ്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തിലുണ്ട്.

2017ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് രണ്ട് വര്‍ഷത്തിന് ശേഷം ആരംഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് സിനിമ തുടങ്ങിയിരിക്കുന്നത്.

സെക്കന്‍ഡ് ഷോ എന്ന തന്റെ ആദ്യ സിനിമയൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമാണ് കുറുപ്പ്. പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന ടാഗ് ലൈനിലാണ് ശ്രീനാഥ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മുഖംതിരിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമായിരുന്നു പോസ്റ്റര്‍.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT