Film News

കൈലി മടക്കികുത്തി മാസ് ലുക്കില്‍ ഇന്ദ്രജിത്തും പടയും; ‘വടംവലി’ക്കൊരുങ്ങി ആഹാ ഫസ്റ്റ് ലുക്ക് 

THE CUE

കേരളത്തിലെ ജനകീയ കായിക വിനോദമായ വടംവലി പ്രമേയമാക്കി ഒരുങ്ങുന്ന ‘ആഹാ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിലെ നായകനായ ഇന്ദ്രജിത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. നവാഗതനായ ബിബിന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2008- ലെ വടംവലി സീസണില്‍ എഴുപത്തി മൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ആഹാ നീലൂര്‍ എന്ന വടംവലി ടീമിന്റെ വിജയകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എഡിറ്റര്‍ കൂടിയായ ബിബിന്‍ പോള്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന സിനിമ. ഇന്ദ്രജിത്തിനൊപ്പം അമിത് ചക്കാലക്കല്‍, മനോജ് കെ ജയന്‍ അശ്വിന്‍ കുമാര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനഘട്ടത്തിലാണ്.

സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാം സിനിമ നിര്‍മ്മിക്കുന്നു. വടംവലിയ്ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിനായി പ്രത്യേക മേക്ക് ഓവറില്‍ ആണ് ഇന്ദ്രജിത്ത് എത്തുന്നത്. ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന 'ആഹാ'യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പോളിഷ് സിനിമാട്ടോഗ്രാഫര്‍ ആര്‍തര്‍ സ്വാര്‍സ്‌ക്കിയുടെ അസോസിയേറ്റ് ആയ രാഹുല്‍ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം വേനലവധിക്ക് ചിത്രം റിലീസ് ചെയ്യും.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT