Film News

പുതിയ ചിത്രം ബേബി ജീന്‍ നായകനാകുന്ന 'അക്ഷരംപ്രതി'; ഒരു മാസത്തിനിടെ 3 നവാഗത സംവിധായകരുടെ ചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമാ കമ്പനി

ബേബി ജീന്‍ നായകനാകുന്ന ആദ്യചിത്രം പ്രഖ്യാപിച്ച് ഇന്ത്യന്‍ സിനിമാ കമ്പനി. ഇതടക്കം ഒരു മാസത്തിനിടെ 3 നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ കമ്പനി. ടിപ്പുഷാന്‍ വി.ഇ., ഷിയാസ് ഹസന്‍ എന്നിവരാണ് ഇന്ത്യന്‍ സിനിമാ കമ്പനിയുടെ അമരക്കാര്‍. ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാര്‍ ഒരുക്കുന്ന ചിത്രമായ അക്ഷരംപ്രതിയിലാണ് ബേബി ജീന്‍ നായകനാകുന്നത്. കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ 5 ആയാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. ബേബി ജീന്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്ന, പുതുമുഖ സംവിധായകര്‍ ഒരുക്കുന്ന 3 ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. നവാഗതനായ ജിതേഷ് എസ്. റാം ഒരുക്കുന്ന ഇന്ത്യന്‍ സിനിമാ കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ 3, ഗിരീഷ് എ ഡിയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന രോഹിത് ചന്ദ്രശേഖര്‍ ഒരുക്കുന്ന പ്രൊഡക്ഷന്‍ നമ്പര്‍ 4 എന്നിവയും അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. ജിതേഷ് റാം ഒരുക്കുന്ന ഷറഫുദ്ദീന്‍ നായകനായ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ അലന്‍ ബിന്‍ സിറാജും പ്രധാന വേഷത്തിലെത്തുന്നു. മൈസൂരില്‍ ആരംഭിച്ച ചിത്രം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പ്രണയ കഥയാണ് രോഹിത് ചന്ദ്രശേഖര്‍ ഒരുക്കുന്ന ചിത്രം പറയുന്നത്. കിരണ്‍ കെ.എസ്. ആണ് ഈ ചിത്രം രചിച്ചത്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത, പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമായ നരിവേട്ട നിര്‍മ്മിച്ച് കൊണ്ടാണ് ഇന്ത്യന്‍ സിനിമാ കമ്പനി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നരിവേട്ടയ്ക്ക് ശേഷം, പ്രതിഭാധനരായ നവാഗതരെ മലയാള സിനിമയില്‍ അവതരിപ്പിച്ചു കൊണ്ട് കൂടുതല്‍ മികച്ച ചിത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമാ കമ്പനി. പിആര്‍ഒ : വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍

തിങ്കളാഴ്ചയും ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍; കുടുംബ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്'

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

SCROLL FOR NEXT