Film News

ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും ഓഫീസുകളില്‍ ആദായനികുതി പരിശോധന

നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് എന്നിവടങ്ങളില്‍ ആദയ നികുതി വകുപ്പ് ടിഡിഎസ് വിഭാഗത്തിന്റെ പരിശോധന. ഇവരുടെ നിര്‍മ്മാണ കമ്പനികളുടെ കണക്കുകളും രേഖകളുമാണ് പരിശോധിക്കുന്നത്. ഇവര്‍ നിര്‍മ്മിച്ച ഒടിടി സിനിമകളുടെ വിതരണവുമായി ബന്ധപ്പെട്ട കണക്കുകളും അന്വേഷിക്കുന്നുണ്ട്.

അതേസമയം ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ നിര്‍മ്മാണ കമ്പനി എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ച്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടിഡിഎസ് കണക്കുകളില്‍ വന്‍ തുകയുടെ വ്യത്യാസമുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.

താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ് കുറച്ചുള്ള തുകയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഈ ടിഡിഎസ് ഇവര്‍ പിന്നീട് കേന്ദ്ര സര്‍ക്കാരിലേക്ക് അടക്കണം. എന്നാല്‍ പലരും ഈ തുക അടക്കാതെ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT