Film News

'എഡിഎച്ച്ഡി ഉള്ള ആളാണ് ഞാൻ, അങ്ങനെ ഉള്ളവർക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും'; ഷെെൻ ടോം ചാക്കോ

എഡിഎച്ച്ഡി ഉള്ള ആളാണ് താൻ എന്ന് തുറന്ന് പറഞ്ഞ് നടൻ ഷെെൻ ടോം ചാക്കോ. ​രോ​ഗനിർണ്ണയം നടത്തിയിട്ടുണ്ട് എന്നും ഷെെൻ പറയുന്നു. പൊതുവേ വളരെ ഹെെപ്പറായ സ്വാഭവമാണല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് തനിക്ക് എഡിഎച്ച്ഡി ഉണ്ട് എന്നും ആ അവസ്ഥയുള്ള ആളുകൾക്ക് താൻ എപ്പോഴും ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയുണ്ടായിരിക്കുമെന്നും ഷെെൻ പറഞ്ഞത്. ഡിഎച്ച്ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകുന്നതിന് വേണ്ടി അവർ ട്രൈ ചെയ്യും. പെർഫോം ചെയ്യും. ഒരു കൂട്ടം ആൾക്കാർക്ക് ഇടയിൽ നിന്നും കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും. ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ള ആളുകൾക്കേ തോന്നുകയുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണ് എന്നും ഷെെൻ മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷെെൻ ടോം ചാക്കോ പറഞ്ഞത്:

എഡിഎച്ച്ഡി ഉള്ള ആളാണ് ഞാൻ. എഡിഎച്ച്ഡി കിഡ് ആണ്. അത് ഡയ​ഗനോസ് ചെയ്തതാണ്. അങ്ങനെ ഉള്ളവർ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റണം. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്. നമ്മൾ പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും ഒരാൾ നോട്ടീസ് ചെയ്യാൻ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എഡിഎച്ച്ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകുന്നതിന് വേണ്ടി ട്രൈ ചെയ്യും. പെർഫോം ചെയ്യും. കഥാപാത്രത്തിന് അനുസരിച്ച് മാത്രമേ പെർഫോം ചെയ്യുകയുള്ളൂ. ഒരു കൂട്ടം ആൾക്കാർക്ക് ഇടയിൽ നിന്നും കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ള ആളുകൾക്കേ തോന്നുകയുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണ്. കറ നല്ലതാണെന്ന് ചിലർ പറയില്ലെ. എല്ലാവർക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ​ഗുണമാണ്

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT