Film News

സത്യമം​ഗലം കാട്ടിലെ വീരപ്പന്റെ കഥയുമായി നെറ്റ്ഫ്ലിക്സ്, ഡോക്യുമെന്ററി സീരീസ് ആ​ഗസ്റ്റിൽ

പിരിച്ചു വച്ച വലിയ മീശയും കയ്യില്‍ തോക്കുമായി നില്‍ക്കുന്ന വീരപ്പനെ അറിയാത്ത ഇന്ത്യക്കാരുണ്ടാവില്ല. സത്യമം​ഗലം കാടുകളെ അടക്കി ഭരിച്ചിരുന്ന വീരപ്പന്റെ ജീവിതം ഡോക്യുമെന്ററിയാക്കാനൊരുങ്ങി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്സ്. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന പേര് നല്‍കിയിരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്സ് പുറത്തുവിട്ടത്. ആ​ഗസ്റ്റ് നാലിന് സ്ട്രീം ചെയ്യാനൊരുങ്ങുന്ന ഡോക്യുമെന്ററി വീരപ്പന്റെ അറിയാ കഥകളിലേക്കുള്ള യാത്രയായിരിക്കുമെന്ന് പറയുന്നു.

നവാഗതനായ സെല്‍വമണി സെല്‍വരാജാണ് നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററി-സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 'ഒരു കള്ളക്കടത്തുകാരനില്‍ നിന്ന് ഒരു ഇതിഹാസ കൊള്ളക്കാരനിലേക്കുള്ള യാത്ര, രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കുപ്രസിദ്ധമായ വേട്ട'. എന്ന ടൈറ്റിലോട് കൂടിയാണ് നെറ്റ്ഫ്‌ലിക്ക്‌സ് ഡോക്യുമെന്ററിയുടെ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. ഗ്രാമീണരെ സാമ്പത്തികമായി സഹായിച്ചതിനാല്‍ ഇന്ത്യന്‍ റോബിന്‍ ഹുഡ് എന്നറിയപ്പെട്ട വീരപ്പന്റെ അറിയാ കഥകള്‍ പുറത്തു കൊണ്ടു വരുന്നതായിരിക്കും ഡോക്യുമെന്ററി എന്ന് പറയുന്നു.

ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന മിഷനിലൂടെയാണ് വീരപ്പനെ പിടികൂടിയത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ ഓപ്പറേഷനായിരുന്നു ഇത്. ഓഗസറ്റ് നാലിന് എത്തുന്ന ഡോക്യുമെന്ററി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ലഭ്യമാകും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT