Film News

മീടൂവില്‍ വികാസ് ബഹലിന് ക്ലീന്‍ ചിറ്റ്; ഋത്വിക്ക് ചിത്രത്തിന്റെ സംവിധായകനായി തിരിച്ചെത്തി

THE CUE

ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനയ ബോളിവുഡ് സംവിധായകന്‍ വികാസ് ബഹല്‍, ഋത്വിക് റോഷന്‍ നായകനാകുന്ന പുതിയ ചിത്രം സൂപ്പര്‍ 30യുടെ സംവിധായക സ്ഥാനത്ത് മടങ്ങിയെത്തി. ബഹലിന് എതിരായ മീടൂ ആരോപണത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ ആഭ്യന്തര പരാതി സമിതി ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററില്‍ സംവിധായകനായി ബഹലിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

നേരത്തെ ബഹലിന്റെ കൂടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫാന്റം ഫിലിംസിലെ മുന്‍ ജീവനക്കാരിയായിരുന്നു സംവിധായകനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഫാന്റം ഫിലിംസില്‍ നിന്ന് മറ്റ് പങ്കാളികളായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാനെ, മധു മന്റേന തുടങ്ങിയവര്‍ കമ്പനിയില്‍ നിന്ന് പിന്മാറിയിരുന്നു.

ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ബഹലിനെതിരായ ആരോപണം ബോളിവുഡിലെ പല പ്രമുഖരും ശരിവച്ചിരുന്നു. കങ്കണ റണാവത് അടക്കം ജീവനക്കാരിക്ക് പിന്തുണ അര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സൂപ്പര്‍ 30 എന്ന ചിത്രത്തില്‍ നിന്ന് ബഹലിനെ മാറ്റാന്‍ സമ്മര്‍ദമുണ്ടായത്.

റിലയന്‍സ് എന്റര്‍ടെയ്‌മെന്റും ഫാന്റം ഫിലിംസും ചേര്‍ന്നായിരുന്നു സൂപ്പര്‍ 30 നിര്‍മിച്ചത്. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ആഭ്യന്തര സമിതി കഴിഞ്ഞ ദിവസമായിരുന്നു ബഹലിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഐഐടി-ജെഇഇ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കിയ ആനന്ദ് കുമാര്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് സൂപ്പര്‍ 30. ഒരു യഥാര്‍ഥ വ്യക്തിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മൃണാല്‍ ഠാക്കുറാണ് ചിത്രത്തില്‍ നായിക. ജൂലായ് 12നാണ് സിനിമ റിലീസ് ചെയ്യുന്നത്.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT