Film News

ഋത്വിക് റോഷൻ ഹോളിവുഡിലേയ്ക്ക്, സെലക്ഷൻ നടന്നത് ഓഡിഷനിലൂടെ

ഋത്വിക് റോഷൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്പൈ ത്രില്ലറിൽ സമാന്തര നായകനായാകും താരം എത്തുക. കഥാപാത്രത്തിന് അനുയോജ്യനായ അഭിനേതാവിനെ കണ്ടെത്താൻ അണിയറപ്രവർത്തകർ നടത്തിയ ഓഡിഷനിയൂടെയാണ് ഋത്വിക് റോഷൻ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ ഏജൻസിയുമായി ഈ വർഷം ആദ്യം കരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ചിത്രത്തിലെ തന്റെ കഥാപാത്രവും രം​ഗങ്ങളും അണിയറപ്രവർത്തകർ വിശദമാക്കിയിരുന്നു. അവർ പറഞ്ഞത് അനുസരിച്ചുളള ചില രം​ഗങ്ങളാണ് ഓഡിഷനുവേണ്ടി അയച്ചു നൽകിയത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. എല്ലാം ശരിയായാൽ, ക്രിഷ് 4 ന്റെ ചിത്രീകരണം പൂർത്തിയാകുന്നതോടെ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കടക്കുമെന്നും ഋത്വിക് റോഷൻ അറിയിച്ചതായി മിഡ് ​ഡെ റിപ്പോർട്ട് ചെയ്തു.

1980 ലെ 'ആശ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഋത്വിക് അഭിനയരം​ഗത്തേയ്ക്ക് കടക്കുന്നത്. പിന്നീട് 1995ൽ ഇറങ്ങിയ 'കരൺ അർജുൻ' എന്ന ചിത്രത്തിലും 1997 ൽ 'കോയ്‌ല' എന്ന ചിത്രത്തിലും സഹസംവിധായകനായി ഋത്വിക് പ്രവർത്തിച്ചു. 2000 ൽ ഇറങ്ങിയ 'കഹോ ന പ്യാർ ഹേ' ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. 102 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്. 'കോയി മിൽ ഗയ' ആയിരുന്നു 2003ലെ വിജയ ചിത്രം. കോയി മിൽ ഗയയുടെ രണ്ടാം ഭാഗമായി 2006ലാണ് 'ക്രിഷ്' റിലീസിനെത്തിയത്. സിദ്ധാർത്ഥ് ആനന്ദ് ഒരുക്കിയ ആക്ഷൻ ത്രില്ലർ 'വാർ' ആയിരുന്നു 2019ൽ ശ്രദ്ധ നേടിയ ചിത്രം. ക്രിഷ് നാലാം ഭാ​ഗത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്.

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT