Film News

ആവേശം നിറച്ച് ഹൃത്വിക് റോഷന്റെ ഫെെറ്റർ; സിദ്ധാർഥ് ആനന്ദ് ചിത്രത്തിന്റെ ടീസർ

ഷാരൂഖ് ഖാന്‍ നായകനായ 'പത്താൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെെറ്ററിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിർമിക്കുന്നത്. ചിത്രം ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനമായ 2024 ജനുവരി 25 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. മിനൽ റാത്തോഡ് എന്ന മിന്നിയായാണ് ചിത്രത്തിൽ ദീപിക പദുക്കോൺ എത്തുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് എന്ന റോക്കിയായി അനിൽ കപൂറും അഭിനയിക്കുന്നു. തന്റെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും ശക്തരായിരിക്കുമെന്ന് പറഞ്ഞ സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ്, ദീപിക പദുക്കോൺ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും ഫെെറ്ററിലെതെന്നും മുമ്പ് പറഞ്ഞിരുന്നു.

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി നായിക നായകന്മാരായി എത്തുന്ന ചിത്രം കൂടിയാണ് ഫെെറ്റർ. കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 250 കോടി ബഡ്ജറ്റിലെത്തുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ​ഹിക്കുന്നത് വിശാല്‍-ശേഖര്‍ കോമ്പോയാണ്. മലയാളിയായ സത്ചിത് പൗലോസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ 'പത്താന്റെ' ഛായാഗ്രാഹകനും സത്ചിതായിരുന്നു.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT