Film News

'ക്രിഷ് 4 പണിപ്പുരയില്‍'; സിനിമ ഉടന്‍ തന്നെ സംഭവിക്കുമെന്ന് ഋത്വിക് റോഷന്‍

ക്രിഷ് സിനിമയുടെ നാലാം ഭാഗത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ഋത്വിക് റോഷന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് സംസാരിച്ചത്. ചിത്രം പണിപ്പുരയിലാണെന്നും ഉടന്‍ തന്നെ സംഭവിക്കുമെന്നും ഋത്വിക് കൂട്ടിച്ചേര്‍ത്തു.

ക്രിഷ് 4-മായി ബന്ധപ്പെട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയൊരു ടെക്‌നിക്കല്‍ പ്രശ്‌നം ഉണ്ട്. 2023 അവസാനത്തോടെ ആ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ക്രിഷ് 4 പണിപ്പുരയിലാണ്. ഉടന്‍ തന്നെ അത് സംഭവിക്കും.
ഋത്വിക് റോഷന്‍

'ഇത്തരം കാര്യങ്ങളെല്ലാം ഞാന്‍ എന്റെ നിര്‍മ്മാതാക്കള്‍ക്ക് വിട്ട് കൊടുക്കുന്നു. ക്രിഷ് 4നെ കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. അപ്പോള്‍ അതെന്തായാലും സംഭവിക്കും. ബാക്കി എല്ലാം നിര്‍മ്മാതാവ് പറയും. പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും', എന്നും ഋത്വിക് കൂട്ടിച്ചേര്‍ത്തു.

ക്രിഷ് സിനിമ സീരീസിന്റെ സംവിധായകനും നിര്‍മ്മാതാവും രാകേഷ് റോഷനാണ്. ഋത്വിക് റോഷന്റെ പിതാവ് കൂടിയാണ് രാകേഷ് റോഷന്‍. 2003ല്‍ പുറത്തിറങ്ങിയ 'കോയി മില്‍ ഗയ' ആണ് ക്രിഷ് സീരീസിലെ ആദ്യ ചിത്രം. 2006ല്‍ ക്രിഷും 2013ല്‍ ക്രിഷ് 3യും റിലീസ് ചെയ്തിരുന്നു.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT